TRENDING:

ഒരു ലക്ഷം ചതുരശ്ര മീറ്ററിൽ ഇന്ത്യയുടെ മെഗാ പ്രൊജക്ട്; യുഎഇയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരത് മാർട്ട് ഉദ്ഘാടനം ചെയ്തു

Last Updated:

ഇന്ത്യൻ ഉൽപ്പനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ട് വരിക എന്നതാണ് ഭാരത് മാർട്ടിന്റെ പ്രധാന ലക്ഷ്യം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുഎഇയിൽ ഇന്ത്യയുടെ ഏറ്റവും വലിയ പദ്ധതിയായ ഭാരത് മാർട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദുബായിലാണ് ഭാരത് മാർട്ട് നിലവിൽ വരുന്നത്. ഫെബ്രുവരി 14 ന് നടന്ന ഉദ്ഘാടന ചടങ്ങിൽ ദുബായ്‌ ഭരണാധികാരി മുഹമ്മദ്‌ ബിൻ റഷീദ് അൽ മക്തൂമും പ്രധാനമന്ത്രിയും മുഖ്യാതിഥികളായി പങ്കെടുത്തു. അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്‌ഘാദാനവും പ്രധാനമന്ത്രി നിർവ്വഹിച്ചു.
advertisement

ദുബായിൽ ഇന്ത്യയിലെ ചെറുകിട - ഇടത്തരം കമ്പനികളുടെ വ്യാപാര പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വേണ്ടിയുള്ള ഭാരത് മാർട്ട് അടുത്ത വർഷത്തോടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യൻ ഉൽപ്പനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ട് വരിക എന്നതാണ് ഭാരത് മാർട്ടിന്റെ പ്രധാന ലക്ഷ്യം. ഒരു ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഭാരത് മാർട്ട് ദുബായിലെ ജബൽ അലി ഫ്രീ സോണിലാണ് ആരംഭിക്കുക. ഗൾഫ്, പശ്ചിമേഷ്യ, ആഫ്രിക്ക, യുറേഷ്യ തുടങ്ങി അന്താരാഷ്ട്ര കമ്പോളത്തിലേക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ എത്തിക്കാൻ ഇന്ത്യയിലെ ചെറുകിട - ഇടത്തരം കമ്പനികളെ ഭാരത് മാർട്ട് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

advertisement

ഉദ്‌ഘാടനത്തിന് പുറമെ മുഹമ്മദ്‌ ബിൻ റാഷിദ്‌ മക്തൂമുമായി വ്യാപാരം, നിക്ഷേപം, സാങ്കേതിക വിദ്യ ബഹിരാകാശം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും പ്രധാനമന്ത്രി ചർച്ചകൾ നടത്തി. യുഎഇ സംഘടിപ്പിച്ച “അഹ്‌ലൻ മോദി” എന്ന ചടങ്ങിൽ വച്ച് യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. യുഎഇ പ്രസിഡന്റ് മുഹമ്മദ്‌ ബിൻ സയദ് അൽ നഹ്യാനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഒരു ലക്ഷം ചതുരശ്ര മീറ്ററിൽ ഇന്ത്യയുടെ മെഗാ പ്രൊജക്ട്; യുഎഇയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരത് മാർട്ട് ഉദ്ഘാടനം ചെയ്തു
Open in App
Home
Video
Impact Shorts
Web Stories