TRENDING:

PM Modi Kuwait Visit: ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള യ‍ജ്ഞത്തിൽ പ്രവാസികളും ഭാ​ഗമാകണം: പ്രധാനമന്ത്രി നരേന്ദ്രമോദി

Last Updated:

വരുന്ന ദശാബ്ദങ്ങളിൽ ഇന്ത്യ നവീന കണ്ടുപിടിത്തങ്ങളുടെയും ഹരിതോർജ്ജത്തിന്റെയും ഇലക്ട്രോണിക്സിന്റെയും ഹബ്ബായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള യജ്ഞത്തിൽ പ്രവാസികളും ഭാ​ഗമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇനിയുള്ള ദശാബ്ദങ്ങളിൽ ഇന്ത്യ നവീന കണ്ടുപിടിത്തങ്ങളുടെയും ഹരിതോർജ്ജത്തിന്റെയും ഇലക്ട്രോണിക്സിന്റെയും ഹബ്ബായി മാറുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന കുവൈറ്റ് സന്ദർശനത്തിനിടെ 'ഹലാ മോദി' കമ്മ്യൂണിറ്റി പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
News18
News18
advertisement

ഇന്ത്യക്കാരായ അദ്ധ്യാപകർ കുവൈറ്റിലെ ഭാവി തലമുറയെ വാർത്തെടുക്കുകയാണ്. ഒരു ലക്ഷത്തോളം ഇന്ത്യൻ പൗരന്മാരാണ് കുവൈറ്റിലുള്ളത്. അവരുടെ കഴിവുകളെയും കഠിനാദ്ധ്വാനത്തെയും ഇവിടെയുള്ളവർ പ്രശംസിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരുടെ കഴിവുകളും നൈപുണ്യവും പുതിയ കുവൈറ്റിനെ വാർത്തെടുക്കുമെന്നും അദ്ദഹം വ്യക്തമാക്കി.

'ലോകനന്മയെ മുൻനിർത്തി ഭാരതം 'വിശ്വബന്ധു' ആയി മുന്നേറുകയാണ്. യുവത്വം തുളുമ്പുന്ന ഇന്ത്യ, ലോകത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനൊരുങ്ങുകയാണ്. ഇന്ത്യ അനുദിനം പുരോ​ഗതിക്കുകയാണ്. സാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിരത എന്നിവയിൽ വൻ പുരോ​ഗതിയാണുണ്ടാകുന്നത്.

നിലവിൽ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും വൈകാതെ തന്നെ മൂന്നാം വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. വരും വർഷങ്ങളിൽ ഇന്നൊവേഷൻ, ഗ്രീൻ എനർജി, ഫാർമസ്യൂട്ടിക്കൽസ്, ഇലക്‌ട്രോണിക്‌സ്, സെമികണ്ടക്ടർ എന്നിവയുടെ കേന്ദ്രമായി ഇന്ത്യ മാറും. പ്രധാന ഊർജ്ജ-വ്യാപാര പങ്കാളിയാണ് കുവൈറ്റ്.'- പ്രധാനമന്ത്രി പറഞ്ഞു.

advertisement

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കുവൈറ്റിലെത്തിയ പ്രധാനമന്ത്രിയ്ക്ക് പ്രവാസികളുടെ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ ക്ഷണ പ്രകാരമാണ് മോദി കുവൈറ്റിലെത്തിയത്. കുവൈറ്റിൽ നടക്കുന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടന ചടങ്ങിലും നരേന്ദ്രമോദി പങ്കെടുക്കും. 43 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. 1981ൽ ഇന്ദിരാഗാന്ധിയാണ് അവസാനമായി കുവൈറ്റ് സന്ദർശനം നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
PM Modi Kuwait Visit: ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള യ‍ജ്ഞത്തിൽ പ്രവാസികളും ഭാ​ഗമാകണം: പ്രധാനമന്ത്രി നരേന്ദ്രമോദി
Open in App
Home
Video
Impact Shorts
Web Stories