TRENDING:

ഖത്തറിൽ മഴയ്ക്കുവേണ്ടി പ്രാർഥന വെള്ളിയാഴ്ച; അമീർ പങ്കെടുക്കും

Last Updated:

രാവിലെ 5.53നാണ് പ്രവാചക ചര്യ പിന്തുടര്‍ന്നാണ് മഴ പ്രാര്‍ഥന നടത്തുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദോഹ: രാജ്യത്ത് ധാരാളമായി മഴ ലഭിക്കാന്‍ വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥന വെള്ളിയാഴ്ച നടക്കും. ഇസ്തിസ്ഖ അഥവാ മഴ പ്രാർഥന എന്നാണ് ഇത് അറിയപ്പെടുന്നത്. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി മഴ പ്രാർഥനയിൽ പങ്കെടുക്കും. രാവിലെ 5.53നാണ് മഴ പ്രാർഥന നടക്കുന്നത്. പ്രവാചക ചര്യ പിന്തുടര്‍ന്നാണ് മഴ പ്രാര്‍ഥന നടത്തുന്നത്. അല്‍ വജ്ബ പാലസിലെ പ്രാര്‍ഥനാ കേന്ദ്രത്തില്‍ പൗരന്മാര്‍ക്കൊപ്പം അമീറും നമസ്‌കാരത്തില്‍ പങ്കെടുക്കുന്നുണ്ട്.
advertisement

അല്‍ വജ്ബ പാലസിലെ പ്രാര്‍ഥനാ കേന്ദ്രത്തിലാണ് പ്രധാന പ്രാർഥനയെങ്കിലും രാജ്യത്തെ പള്ളികളിലും മഴ പ്രാര്‍ഥന നടക്കുമെന്ന് ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയം പത്രകുറിപ്പിലൂടെ അറിയിച്ചു

മഴ പ്രാര്‍ഥനക്ക് മുന്‍പായി വിശ്വാസികള്‍ നിര്‍വഹിക്കേണ്ട വ്രതമെടുക്കല്‍, സദഖ നല്‍കല്‍, അല്ലാഹുവിനോട് പശ്ചാത്തപിക്കല്‍, മിസ് വാക്ക് ഉപയോഗിക്കല്‍, ശരീരം ശുചീകരിക്കല്‍ തുടങ്ങിയ കർമങ്ങളൊക്കെ മുടക്കം കൂടാതെ പിന്തുടരണമെന്നും മന്ത്രാലയം പറഞ്ഞു.

പ്രായമായവർ മുതൽ കൊച്ചു കുട്ടികള്‍ വരെ മഴ പ്രാര്‍ഥനയില്‍ പങ്കെടുക്കും. മഴ പ്രാർഥനയിൽ പങ്കെടുക്കുന്ന മുതിര്‍ന്നവരില്‍ ഭൂരിഭാഗവും വ്രതാനുഷ്ഠാനം നടത്തിവരികയാണ്. വ്രതമെടുക്കുന്നവന്‍റെ പ്രാര്‍ഥന അല്ലാഹു തള്ളില്ലെന്ന പ്രവാചകന്റെ വചനത്തെ അടിസ്ഥാനമാക്കിയാണ് നോമ്പെടുത്ത് പ്രാര്‍ഥന നടത്തുന്നത്. വ്രതമെടുക്കല്‍, സദഖ നല്‍കല്‍, അല്ലാഹുവിനോട് പശ്ചാത്തപിക്കല്‍, മിസ് വാക്ക് ഉപയോഗിക്കല്‍, ശരീരം ശുചീകരിക്കല്‍ തുടങ്ങിയ കര്‍മങ്ങള്‍ അനുഷ്ഠിച്ച ശേഷമാണ് മഴ പ്രാര്‍ഥനയില്‍ വിശ്വാസികള്‍ പങ്കുകൊള്ളുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഖത്തറിൽ മഴയ്ക്കുവേണ്ടി പ്രാർഥന വെള്ളിയാഴ്ച; അമീർ പങ്കെടുക്കും
Open in App
Home
Video
Impact Shorts
Web Stories