ഖത്തര്‍ നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിന്‍ അലി അല്‍ മുഹന്നദിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ജോലി ആവശ്യകതകള്‍ നിറവേറ്റുകയും പ്രവര്‍ത്തി ദിനത്തില്‍ അഞ്ച് മണിക്കൂര്‍ എന്ന സമയക്രമം പാലിക്കുകയും ചെയ്താല്‍ രാവിലെ 10 മണി വരെ വൈകി ഓഫീസില്‍ എത്താമെന്നും വാര്‍ത്താ ഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. റംസാന്‍ മാസത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനും അനുവദിക്കുന്നതായിരിക്കും.
ഒരു സ്ഥാപനത്തിലെ 30 ശതമാനം ജീവനക്കാര്‍ക്കു വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി ഉണ്ടായിരിക്കുന്നതാണ്. അമ്മമാര്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുമായിരിക്കും ഇതില്‍ മുന്‍ഗണന ലഭിക്കുക. പബ്ലിക് ഹെല്‍ത്ത് മന്ത്രാലയവും (MoPH) വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും അതത് വിഭാഗങ്ങളെ അടിസ്ഥാനമാക്കി ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ പ്രവൃത്തി സമയം നിര്‍ണ്ണയിക്കും. മാര്‍ച്ച് 11ന് ഖത്തറില്‍ റംസാന്‍ മാസമാരംഭിക്കുമെന്നാണ് കരുതുന്നത്.
advertisement