ഈ നീക്കം പ്രവാസികള്‍ക്ക് നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നു. രാജ്യത്ത് ശാരീരികമായ സാന്നിധ്യമില്ലാതെ തന്നെ നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നടത്താന്‍ അവരെ അനുവദിക്കുന്നതാണ് പുതിയ നിര്‍ദേശം.
സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ അബ്‌ഷെര്‍, മുഖീം പോര്‍ട്ടല്‍ എന്നിവ വഴി ആവശ്യമായ ഫീസ് അടച്ചാല്‍ ഗുണഭോക്താക്കള്‍ക്ക് ഈ സേവനങ്ങള്‍ ലഭ്യമാകുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. ഇഖാമ ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് ഘടന അടുത്തിടെ സൗദി പുതുക്കിയിരുന്നു.
പുതുക്കിയ ഫീസ് ഘടന
എക്‌സിറ്റ്, റീ-എന്‍ട്രി വിസ പുതുക്കള്‍: 103.5 സൗദി റിയാല്‍
ഇഖാമ പുതുക്കള്‍ : 51.75 സൗദി റിയാല്‍
ഫൈനല്‍ എക്‌സിറ്റ് : 70 സൗദി റിയാല്‍
ഇഖാമ ഇഷ്യൂ ചെയ്യല്‍ : 51.75 സൗദി റിയാല്‍
ഒരു ജീവനക്കാരന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതിന്- 28.75 സൗദി റിയാല്‍
പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് : 69 സൗദി റിയാല്‍
(1 സൗദി റിയാൽ=ഏകദേശം 22.87 രൂപ)
Summary: Saudi Arabia has announced a major rule for expats to renew their residency permits (Iqama) and extend exit and re-entry visas.