TRENDING:

കുവൈറ്റിലേക്കുള്ള 115 കിലോമീറ്റർ അതിവേഗ റെയില്‍ പദ്ധതിക്ക് സൗദി അംഗീകാരം നല്‍കി

Last Updated:

റിയാദിനും കുവൈത്ത് സിറ്റിക്കും ഇടയില്‍ അതിവേഗ റെയില്‍വേ ഗതാഗതം ലഭ്യമാക്കുകയാണ് നിര്‍ദ്ദിഷ്ട പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സൗദിക്കും കുവൈത്തിനും ഇടയില്‍ റെയില്‍ ഗതാഗതം സ്ഥാപിക്കുന്നതിന് സൗദി അറേബ്യ (കെഎസ്എ) അംഗീകാരം നല്‍കി. സൗദി പ്രസ് ഏജന്‍സി (എസ്പിഎ) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കരാറിന് അംഗീകാരം ലഭിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

റിയാദിനും കുവൈത്ത് സിറ്റിക്കും ഇടയില്‍ അതിവേഗ റെയില്‍വേ ഗതാഗതം ലഭ്യമാക്കുകയാണ് നിര്‍ദ്ദിഷ്ട പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റെയില്‍വേയുടെ നീളം 115 കിലോമീറ്ററാണെന്ന് അറബി ദിനപത്രമായ അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു.

Also Read- പ്രവാസികള്‍ക്ക് Schengen മാതൃകയിൽ ജിസിസി രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ ഒരൊറ്റ വിസയുമായി യുഎഇ

കുവൈത്ത് ജൂണില്‍ തന്നെ പദ്ധതി അംഗീകരിച്ചിരുന്നു. ജോയിന്റ് റെയില്‍ ലിങ്ക് പദ്ധതി, മേഖലയില്‍ നിലവിലുള്ള മറ്റ് റെയില്‍ പദ്ധതികളെ ബാധിക്കില്ലെന്ന് കുവൈത്ത് സര്‍ക്കാര്‍ അന്ന് വ്യക്തമാക്കിയിരുന്നു.

advertisement

Summary: Saudi Arabia has approved the establishment of a railway link between the Kingdom and Kuwait, the Saudi Press Agency (SPA) reported.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

The agreement was approved during a cabinet session in NEOM, chaired by Mohammed bin Salman bin Abdulaziz Al Saud, Crown Prince and Prime Minister.The proposed service aims to provide a high-speed train connection between Riyadh and Kuwait City.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
കുവൈറ്റിലേക്കുള്ള 115 കിലോമീറ്റർ അതിവേഗ റെയില്‍ പദ്ധതിക്ക് സൗദി അംഗീകാരം നല്‍കി
Open in App
Home
Video
Impact Shorts
Web Stories