അറബ് രാജ്യങ്ങളിലേക്കുള്ള യാത്രയ്‌ക്ക് പാസ്‌പോർട്ടിന്റെ സാധുത മൂന്ന് മാസത്തിൽ കൂടുതലായിരിക്കണം. ജിസിസി രാജ്യങ്ങളിലേക്ക് (Gulf Cooperation Council (GCC)) യാത്ര ചെയ്യുന്ന പൗരൻമാരുടെ ഐഡി കാർഡിന്റെ (national ID card) സാധുത മൂന്ന് മാസത്തിൽ കൂടുതലായിരിക്കണം എന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് അറിയിച്ചിട്ടുണ്ട്.
രേഖകളെ കൂടാതെ കോവിഡ് വാക്സിൻ സംബന്ധിച്ചുള്ള മാനദണ്ഡങ്ങളും യാത്രക്കാർ പാലിക്കണം. താഴെപ്പറയുന്നവയാണ് അവ.
1. യാത്രക്കാർ മൂന്ന് ഡോസ് കോവിഡ് -19 വാക്സിൻ എടുത്തിരിക്കണം. രണ്ടാമത്തെ ഡോസ് എടുത്ത് മൂന്ന് മാസത്തിന് ശേഷം ആയിരിക്കണം മൂന്നാമത്തെ ഡോസ് എടുക്കേണ്ടത്.
advertisement
2. ഏതെങ്കിലും മെഡിക്കൽ കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കാൻ സാധിക്കാത്തവർക്ക് ഇളവുകൾ ഉണ്ട്.
3. 16, 12 വയസ്സിന് താഴെയുള്ളവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം.
അതേസമയം, കോവിഡിനു പിന്നാലെ പല രാജ്യങ്ങളിലും കുരങ്ങുപനി (Monkeypox) പടർന്നു പിടിക്കുന്നതും ആശങ്കക്ക് ഇടയാക്കിയിരിക്കുകയാണ്. നിലവിൽ യുകെ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലാണ് കുരങ്ങുപനി റിപ്പോർട്ട് ചെയ്തത്. പടിഞ്ഞാറൻ, മധ്യ ആഫ്രിക്കയിൽമാത്രം കണ്ട് വന്നിരുന്ന ഈ രോഗം യൂറോപ്പിലേക്കും വ്യാപിച്ചത് വളരെ ഗൗരവമായി കണക്കിലെടുക്കേണ്ട വിഷയമാണെന്ന് വിദഗ്ദർ വിലയിരുത്തുന്നു. വളരെ അപൂർവമായി മാത്രമാണ് ഈ രോഗം ആഫ്രിക്കയ്ക്ക് പുറത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൃഗങ്ങളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വളരെ അടുത്ത ബന്ധത്തിലൂടെയും രോഗം പകരും.
ഇപ്പോൾ രോഗം പകരുന്ന രീതി എങ്ങനെയെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. യുകെയിൽ മെയ് 18 വരെ 9 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവരാരും തമ്മിൽ പരസ്പരം യാതൊരു ബന്ധവുമില്ല. മെയ് ആറിന് ആദ്യമായി രോഗം വന്നയാൾ നൈജീരിയ സന്ദർശിച്ചിരുന്നു. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയിട്ടുണ്ടാവുമെന്നും ഇത് ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ എടുത്ത് മാറ്റിയതിന് ശേഷം ലോകത്തിൻെറ എല്ലാ ഭാഗങ്ങളിലേക്കുമുള്ള സഞ്ചാരം കൂടിയതോടെയാവും രോഗം വ്യാപിച്ചതെന്നാണ് നിഗമനം. വസൂരി വിഭാഗത്തിൽ പെടുന്നതാണ് കുരങ്ങുപനിയെന്നത് ആരോഗ്യരംഗത്തെ ആശങ്ക വർധിപ്പിക്കുന്നുണ്ട്.