സുസ്ഥിരമായ ഗതാഗത സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഇത് ഉയര്‍ത്തിക്കാട്ടുന്നതായും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഗതാഗത, ലോജിസ്റ്റിക് സേവനങ്ങള്‍ക്കായുള്ള ദേശീയ തന്ത്രത്തിന്റെ ഫലമാണ് ഈ നടപടിയെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് വകുപ്പ് മന്ത്രി സലാഹ് ബിന്‍ നാസര്‍ അല്‍ ജാസര്‍ പറഞ്ഞു. ഏറ്റവും പുതിയ സാങ്കേതികവിദ്യകളാല്‍ നയിക്കപ്പെടുന്ന കൂടുതല്‍ സുസ്ഥിരമായ ഗതാഗത സംവിധാനമായി സൗദി അറേബ്യ റെയില്‍വേസിനെ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. സൗദി വിഷന്‍ 2023 ലക്ഷ്യമിടുന്ന സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവ് കൈവരിക്കുന്നതിന് സൗദി റെയില്‍വേ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അല്‍ ജാസര്‍ പറഞ്ഞു.
advertisement
ഹൈഡ്രജന്‍ ട്രെയിൻ പദ്ധതിയിലൂടെ കാര്‍ബന്‍ പുറംന്തള്ളുന്നത് കുറയ്ക്കാന്‍ കഴിയുമെന്നും പരിസ്ഥിതി സൗഹദ ഊര്‍ജസ്രോതസ്സുകളെ ആശ്രയിക്കുന്നത് വര്‍ധിപ്പിക്കുന്നതിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആധുനിക സുസ്ഥിര ഗതാഗത മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തമാണ് ഹൈഡ്രജന്‍ ട്രെയിൻ എന്ന് സൗദി അറേബ്യ റെയിൽവേസ് സിഇഒ ബാഷര്‍ ബിന്‍ ഖാലിദ് അല്‍ മാലിക് പറഞ്ഞു. കാര്‍ബണ്‍ പുറന്തള്ളാതെ ട്രെയിൻ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ഊര്‍ജം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നത് ഒട്ടേറെ നേട്ടങ്ങള്‍ നല്‍കുന്നതാണ്. സുസ്ഥിര ഊര്‍ജമേഖലയില്‍ ഇത് കൂടുതല്‍ ആകര്‍ഷകമായി മാറും.
176 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറ് ലൈനുകളും 85 സ്റ്റേഷനുകളും ഉള്‍ക്കൊള്ളുന്ന ഒരു പ്രധാന പദ്ധതിയായ റിയാദ് മെട്രോ ലൈനുകള്‍ 3, 4, 5, 6 എന്നിവയുടെ നിര്‍മാണം അല്‍സ്റ്റോം നേരത്തെ ഏറ്റെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും വലിയ നഗര ഗതാഗത സംരംഭങ്ങളില്‍ ഒന്നാം സ്ഥാനത്താണ് അല്‍സ്‌റ്റോം. ആദ്യത്തെ വാതക ടര്‍ബൈന്‍ സ്ഥാപിച്ചുകൊണ്ട് 1951-ല്‍ തന്നെ സൗദിയില്‍ സാന്നിധ്യമറിയിച്ചതാണ് അല്‍സ്റ്റോം. സൗദിയിലെ ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ അവര്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.