കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് നിയമലംഘനം നടത്തിയതിന് 17,000 ത്തോളം പേരെ പിടികൂടിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങള്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. ഇതില്‍ താമസ നിയമം ലംഘിച്ച 10,000 പേരും അതിര്‍ത്തി സുരക്ഷാചട്ടം ലംഘിച്ച 4,500 പേരും, തൊഴില്‍ നിയമ ലംഘനം നടത്തിയ 2,000 പേരുമാണ് ഉള്ളത്.
കഴിഞ്ഞ ഒരു മാസത്തിലേറെയായി നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന അധികൃതർ തുടർന്നുവരികയായിരുന്നു. ഈ കാലയളവിനുള്ളിൽ 46000-ഓളം പേരെ പിടികൂടിയിട്ടുണ്ട്. ഇതിൽ നാൽപ്പതിനായിരത്തിലേറെ പേരെ ഉടൻ നാടുകടത്തും. ഇതിനായി അതത് രാജ്യങ്ങളുടെ എംബസികൾക്ക് ഇവരുടെ വിശദാംശം കൈമാറിയിട്ടുണ്ട്. യാത്രാരേഖകളും ശരിയാക്കിയിട്ടുണ്ട്.
advertisement
Location :
Kochi,Ernakulam,Kerala
First Published :
October 17, 2023 4:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയില്‍ നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തം; ഒരാഴ്ചയ്ക്കിടെ 17000-ഓളം പേരെ പിടികൂടി