പ്രധാന നിർദേശങ്ങൾ
- മസ്ജിദുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ നമസ്കാര സമയത്ത് ഇമാമിന്റെയും ആരാധകരുടെയും ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കരുത്
- പ്രാർത്ഥന നടത്തുന്നത് എല്ലാ തരത്തിലുമുള്ള മാധ്യമങ്ങളിൽ പ്രക്ഷേപണം ചെയ്യുന്നതും നിരോധിച്ചിരിക്കുന്നു.
- പള്ളിയിൽ താമസിക്കുന്നതിന് അംഗീകാരം നൽകാനും അവയിൽ നിയമ ലംഘനങ്ങളൊന്നുമില്ലെന്ന് പരിശോധിക്കാനും അപേക്ഷിക്കുന്നവരുടെ ഡാറ്റ അറിയാനും പള്ളിയിലെ ഇമാമിന് ഉത്തരവാദിത്തമുണ്ട്.
- പള്ളിയിൽ നോമ്പുകാർക്കുള്ള ഇഫ്താർ ഒരുക്കുന്നുണ്ടെങ്കിൽ അതിനായി പള്ളിയുടെ അങ്കണങ്ങളിൽ ഒരുക്കുന്ന സ്ഥലങ്ങളും ഇമാമിന്റെയും മുഅദ്ദിനിന്റെയും ഉത്തരവാദിത്തത്തിലായിരിക്കണം.
- ഇഫ്താറിന്റെ ഉത്തരവാദിത്തമുള്ളവർ ഇഫ്താർ കഴിഞ്ഞാൽ ഉടൻ തന്നെ സ്ഥലം വൃത്തിയാക്കണം. ഇഫ്താർ വിരുന്ന് നടത്തുന്നതിന് മറ്റു താൽക്കാലിക മുറികളോ ടെന്റുകളോ ഉണ്ടാക്കരുത്.
- ആരാധകരെ അസ്വസ്ഥരാക്കുകയും അവരുടെ ഭക്തി നഷ്ടപ്പെടുത്തുകയും ചെയ്യുന്ന വിധത്തിലുള്ള പ്രവർത്തി ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു പള്ളിയിലേക്ക് വളരെ ചെറിയ കുട്ടികളെ കൊണ്ടുവരരുത്.
advertisement
Also Read- റമസാൻ മാസത്തിലെ ഉംറ നിർവഹണത്തിന് സൗദി അറേബ്യ പെർമിറ്റ് നൽകി തുടങ്ങി
advertisement
- ഇമാമുകളും മുഅദ്ദിനുകളും അവരുടെ ജോലിയിൽ പൂർണമായ ക്രമം പാലിക്കണം. അത്യാവശ്യഘട്ടത്തിലുള്ള ലീവ് എടുക്കൽ അല്ലാതെ മറ്റു മുഴുവൻ സമയവും പള്ളിയിൽ ഉണ്ടാവണം.
- ഇമാമുകളുടെയോ മുഅദ്ദിനുകളുടെയോ അസാന്നിധ്യത്തിൽ ആ പ്രദേശത്തെ മന്ത്രാലയ ശാഖയുടെ അംഗീകാരത്തോടെ മറ്റാരെയെങ്കിലും ജോലി നിർവഹിക്കാൻ നിയോഗിക്കണം. എന്നാൽ പള്ളിയിൽ നിശ്ചയിക്കപ്പെട്ട ജോലിക്കാരുടെ അസാന്നിധ്യം അനുവദനീയമായ കാലയളവിൽ കൂടുതൽ കവിയരുത്.
- ഉമ്മുൽ ഖുറ കലണ്ടർ പാലിക്കാനും റമദാനിൽ കൃത്യസമയത്ത് ഇഷാ പ്രാർത്ഥനയുടെ ബാങ്ക് വിളിക്കാനും ഇമാമുകളോടും മുഅദ്ദിനുകളോടും ഡോ. അൽഷൈഖ് ആവശ്യപ്പെട്ടു.
- തറാവിഹ് നമസ്കാരങ്ങളിൽ പങ്കെടുക്കുന്ന ആളുകളുടെ അവസ്ഥ കണക്കിലെടുക്കണം.
- റമദാനിലെ അവസാന 10 ദിവസങ്ങളിൽ തഹജ്ജുദിന്റെ പ്രാർത്ഥനകൾ ആരാധകർക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധം സുബ്ഹ് ബാങ്കിന് മുമ്പായി മതിയായ സമയത്തോടെ പൂർത്തിയാക്കണം.
- തറാവീഹ് പ്രാർത്ഥനയും ഖുനൂത്ത് പ്രാർഥനയും ധാരാളം ദീർഘിപ്പിക്കരുത്. അംഗീകാരമുള്ള പ്രാർത്ഥനകളിൽ പരിമിതപ്പെടുത്താനും പ്രാർത്ഥനയിൽ സ്തുതിഗീതങ്ങൾ പരമാവധി ഒഴിവാക്കണം.
advertisement
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 11, 2023 11:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
'ഇഫ്താറിന് താൽക്കാലിക മുറിയോ ടെന്റോ പിരിവോ പാടില്ല; ലൗഡ് സ്പീക്കർ വേണ്ട; സൗദി അറിയിപ്പ്