ഇസ്ലാമിക മൂല്യങ്ങളില്‍ അടിയുറച്ച് നിലകൊള്ളുന്ന സൗദി അറേബ്യ മദ്യത്തെ നിഷിദ്ധമായാണ് കണ്ടിരുന്നത്. 1952 മുതൽ രാജ്യത്ത് മദ്യത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
അതേസമയം 21 വയസ്സിന് താഴെയുള്ളവരെ സ്‌റ്റോറില്‍ പ്രവേശിപ്പിക്കില്ല. സ്റ്റോറില്‍ ഫോട്ടോഗ്രഫിയും നിരോധിച്ചിട്ടുണ്ട്. പ്രതിമാസ ക്വാട്ട അടിസ്ഥാനമാക്കിയായിരിക്കും മദ്യ വില്‍പ്പന.
സൗദി സമൂഹത്തെ കൂടുതല്‍ ഉദാരവത്കരിക്കുന്നതിനും അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറക്കുന്ന മദ്യവില്‍പ്പന സ്റ്റോറുകള്‍ ഈ നീക്കത്തിന് മുന്നോടിയായാണ് കണക്കാക്കുന്നതെന്ന് സൗദി അറേബ്യന്‍ ഭരണകൂടവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
advertisement
''സൗദിയിൽ അമുസ്ലീങ്ങള്‍ക്കായി മദ്യശാല തുറക്കുന്നത് ആദ്യത്തെ ചുവടുവെയ്പ്പാണ്'' സൗദി ഭരണകൂടവുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. ഇതിലൂടെ മദ്യത്തിന്റെ കള്ളക്കടത്തിന് തടയിടാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് സൗദി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം തങ്ങളുടെ സഹപ്രവര്‍ത്തകരായ നയതന്ത്ര ഉദ്യോഗസ്ഥര്‍ റിയാദിലെ മദ്യശാല സന്ദര്‍ശിച്ചെന്നും ചിലര്‍ പറഞ്ഞു. സൗദിയെ സാമൂഹികമായും സാമ്പത്തികവുമായുമുള്ള മാറ്റത്തിന്റെ പാതയിലേക്ക് നയിക്കാന്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കാരങ്ങള്‍ സഹായിച്ചിട്ടുണ്ട്. അതിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
അദ്ദേഹം മുന്നോട്ട് വെച്ച വിഷന്‍ 2030 എന്നറിയപ്പെടുന്ന വിപുലമായ പദ്ധതിയും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. രാജ്യത്തിന്റെ പ്രതിഛായയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വന്ന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
മുമ്പ് സൗദിയിൽ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് പഠിക്കാന്‍ അനുമതി നല്‍കിയതും സിനിമ തിയേറ്ററുകള്‍ അനുവദിച്ചതും വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു.