അനധികൃതമായി പ്രവേശിക്കുന്നവർ പ്രവാസികളാണെങ്കിൽ അവരെ മാതൃരാജ്യത്തേക്ക് നാടുകടത്തുകയും ഒരു നിശ്ചിത കാലയളവിലേക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. ഹജ്ജ് നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ മന്ത്രാലയം, ആവർത്തിച്ചുള്ള നിയമ ലംഘനങ്ങൾക്ക് ഇരട്ടി പിഴ നേരിടേണ്ടി വരുമെന്നും അറിയിച്ചു.
ഹജ്ജ് നിയമങ്ങൾ ലംഘിച്ചു നാടുകടത്തപ്പെടുന്നവർക്കുള്ള പിഴ
- ആറ് മാസം വരെ തടവ്
- 50,000 സൗദി റിയാൽ വരെ പിഴ
- സഞ്ചരിച്ച വാഹനം ജുഡീഷ്യറി കണ്ടുകെട്ടും
- നിയമലംഘനം നടത്തുന്ന പ്രവാസികൾക്കും സന്ദർശകർക്കു നാടുകടത്തലും രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ വിലക്കും
advertisement
ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ മക്ക, കിഴക്കൻ പ്രവിശ്യ, റിയാദ് എന്നിവിടങ്ങളിലുള്ളവർ 911 എന്ന എമർജൻസി കോൺടാക്റ്റ് നമ്പറിലേയ്ക്കും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവർ 999 എന്ന നമ്പറിലും റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഈ വർഷത്തെ ഹജ്ജ് ജൂൺ 14നും 19നും ഇടയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.