TRENDING:

ഹജ്ജ് തീര്‍ത്ഥാടനം: ഇത്തവണ പറക്കും ടാക്സിയും ഡ്രോണും പരീക്ഷിക്കുമെന്ന് സൗദി

Last Updated:

സൗദിയുടെ ഗതാഗത വകുപ്പ് മന്ത്രി സലേഹ് ബിന്‍ നാസര്‍ അല്‍-ജാസര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിയാദ്: ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനത്തിന് പറക്കും ടാക്‌സികളും ഡ്രോണും(flying taxi) പരീക്ഷിക്കുമെന്ന് സൗദി അറേബ്യ. സൗദിയുടെ ഗതാഗത വകുപ്പ് മന്ത്രി സലേഹ് ബിന്‍ നാസര്‍ അല്‍-ജാസര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാഴാഴ്ച നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. വരും വര്‍ഷങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് മികച്ച ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഗതാഗത കമ്പനികള്‍ക്കിടയില്‍ കടുത്ത മത്സരം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement

''ഈ സാങ്കേതിക വിദ്യകളെക്കുറിച്ച് പഠിക്കേണ്ടത് അനിവാര്യമാണ്. ഇത്തരം സാഹചര്യങ്ങളില്‍ അവ ഉപയോഗപ്പെടുത്തുന്നതിനെപ്പറ്റിയും വിശകലനം നടത്തണം. ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഞങ്ങള്‍ മുന്‍പന്തിയിലാണ്. ഹജ്ജ് സീസണില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകും,'' അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 1 മുതലാണ് ഹജ്ജ് വിസ അനുവദിച്ച് തുടങ്ങിയത്. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകരുടെ ആദ്യ സംഘം മെയ് 9ന് സൗദിയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ നിന്ന് 283 പേരടങ്ങുന്ന സംഘമാണ് തീര്‍ത്ഥാടനത്തിന് എത്തിയത്. ജൂണ്‍ 14നാണ് ഹജ്ജ് തീര്‍ത്ഥാടനം ആരംഭിക്കുക.

advertisement

Also read-ജിസിസി രാജ്യങ്ങൾ സന്ദർശിക്കാൻ ഒറ്റ വിസ ജിസിസി ഗ്രാന്‍ഡ് ടൂര്‍സ്; യുഎഇ മന്ത്രി

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് ആവശ്യമായ പ്രധാനപ്പെട്ട സേവനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 'ഹജ്ജ് സുവിധ ആപ്പ്' കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി സ്മൃതി ഇറാനി പുറത്തിറക്കിയിരുന്നു. ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പരിശീലന വിഷയങ്ങള്‍, ഫ്ളൈറ്റ് വിശദാംശങ്ങള്‍, താമസസൗകര്യം, എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍, ആരോഗ്യം തുടങ്ങിയ സേവനങ്ങള്‍ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഇതില്‍ ലഭ്യമാണ്. ഹജ്ജിന് പോകുന്നവര്‍ക്ക് യാത്ര കൂടുതല്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. യാത്രയ്ക്കിടെ തീര്‍ത്ഥാടകര്‍ സാധാരണയായി നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും ആപ്പില്‍ ലഭ്യമാണ്.

advertisement

ലഗേജ്, മറ്റു രേഖകള്‍ തുടങ്ങിയവ ഭദ്രമായി സൂക്ഷിക്കാനുള്ള സൗകര്യങ്ങളും യാത്രക്കാര്‍ക്ക് ഇത് നല്‍കുന്നു. ഇതിലൂടെ തീര്‍ത്ഥാടകര്‍ക്ക് തങ്ങളുടെ ആത്മീയ യാത്രയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. പ്രത്യേകിച്ച് ആദ്യമായി ഹജ്ജ് യാത്ര പോകുന്നവര്‍ക്ക് ഈ ആപ്പ് കൂടുതല്‍ പ്രയോജനകരമായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പ് ഉപയോഗപ്പെടുത്തുന്നത് എങ്ങനെയാണെന്നുള്‍പ്പടെയുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന ഹജ് ഗൈഡ്-2024 ഉം സ്മൃതി ഇറാനി പുറത്തിറക്കിയിരുന്നു. ഈ ഗൈഡ് 10 ഭാഷകളില്‍ പ്രസിദ്ധീകരിച്ച് ഇന്ത്യയിൽ നിന്നുള്ള എല്ലാ ഹജ്ജ് തീര്‍ഥാടകര്‍ക്കും നല്‍കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഹജ്ജ് തീര്‍ത്ഥാടനം: ഇത്തവണ പറക്കും ടാക്സിയും ഡ്രോണും പരീക്ഷിക്കുമെന്ന് സൗദി
Open in App
Home
Video
Impact Shorts
Web Stories