'2005-ൽ ഒരു വാഹനാപകടത്തെത്തുടർന്ന് കോമയിലായിരുന്ന 'ഉറങ്ങുന്ന രാജകുമാരൻ' എന്നറിയപ്പെടുന്ന സൗദി അറേബ്യയിലെ രാജകുമാരൻ അൽ-വലീദ് ബിൻ ഖാലിദ് ബിൻ തലാൽ ഒടുവിൽ ഉണർന്നു' എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവച്ചത്. എന്നാൽ ഈ അവകാശ വാദം തെറ്റാണെന്നും അദ്ദേഹം ഇപ്പോഴും കോമയിലാണെന്നുമാണ് സമൂഹ മാധ്യമമായ എക്സിന്റെ എഐ ഗ്രോക്ക് ഒരു കമ്മ്യൂണിറ്റി പോസ്റ്റിൽപറയുന്നത്.
വിശ്വസനീയമായ സ്രോതസ്സുകൾ അദ്ദേഹത്തിന്റെ അവസ്ഥയും പ്രായവും സ്ഥിരീകരിക്കുന്നുണ്ടെന്നും എന്നിരുന്നാലും, അദ്ദേഹം ഉണർന്നുവെന്ന സമീപകാല സോഷ്യൽ മീഡിയ കിംവദന്തികൾക്ക് വിശ്വസനീയമായ മാധ്യമങ്ങളിൽ നിന്ന് സ്ഥിരീകരണമില്ലെന്നും അദ്ദേഹത്തിന്റെ കോമയെയും പ്രായത്തെയും കുറിച്ചുള്ള അവകാശവാദം കൃത്യമാണെങ്കിലും കോമിയൽ നിന്നും ഉണർന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഊഹാപോഹങ്ങളാണെന്നും ഗ്രോക്കിന്റെ കമ്മ്യൂണിറ്റി പോസ്റ്റിൽ പറയുന്നു.
advertisement
വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം
ശതകോടീശ്വരനായ യാസീദ് മുഹമ്മദ് അൽ-രാജ്ഹി ഒരു അപകടത്തിൽ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം ആളുകളെ കണ്ടുമുട്ടുന്നതാണ് യഥാർത്ഥത്തിൽ വീഡിയോയിലുള്ളത്.ഏപ്രിൽ 12 നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഒരു റേസിംഗിനിടെയായായിരുന്നു അദ്ദേഹത്തിന് അപകടം സഭംവിച്ചത്. അപകടത്തിൽ അദ്ദേഹത്തിന്റെ കോ ഡ്രൈവറായ ടിമോ ഗോട്ട്‌സ്ചാൽക്കിക്കും പരിക്കേറ്റിരുന്നു. അതിനുശേഷം, അൽ-രാജ്ഹിയുടെ സുഖം പ്രാപിക്കുന്നതിന്റെ നിരവധി വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അപകടത്തിൽ നിന്നും സുഖം പ്രാപിച്ച യാസീദ് ആളുകളെകാണുന്നതാണ് ഉറങ്ങുന്ന രാജകുമാരന്റേത് എന്ന പേരിൽ പ്രചരിക്കപ്പെട്ടത്.