മൂന്ന് മാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സൗദി അറേബ്യയേയും ബഹ്‌റൈനിനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയില്‍ കസ്റ്റംസ് പരിശോധനക്കിടെ ഇയാള്‍ പിടിയിലാകുകയായിരുന്നു. നാലായിരത്തോളം മദ്യകുപ്പികളാണ് ഇയാളുടെ ട്രെയിലറില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചത്. എന്നാല്‍ ട്രെയിലറില്‍ മദ്യക്കുപ്പികളായിരുന്നുവെന്ന് അറിയില്ലായിരുന്നെന്ന് യുവാവ് കോടതിയില്‍ വാദിച്ചത്.
Also Read-Sexual Assault | ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; യുവാവ് അറസ്റ്റിൽ
അതേസമയം കേസില്‍ അപ്പീല്‍ കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ കോടതി ഒരുമാസം സമയം അനുവദിച്ചിട്ടുണ്ട്. നാലു വര്‍ഷമായി ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ശിക്ഷിക്കപ്പെട്ട മലയാളി യുവാവ്. പിഴയടച്ചാല്‍ കരിമ്പട്ടികയില്‍ പെടുത്തി നാടുകടത്തും.
advertisement
പിടികൂടിയ മദ്യത്തിന്റെ വിലക്കനുസരിച്ചാണ് ഇത്തരം കേസുകളില്‍ പിഴ ചുമത്തുന്നത്. പിഴ അടച്ചില്ലെങ്കില്‍ പിഴക്ക് തുല്യമായ കാലയളവില്‍ ജയിലില്‍ കഴിയേണ്ടി വരുകയും സൗദി അറേബ്യയിലേക്ക് തിരിച്ചുവരാനും കഴിയില്ല. ഇത്തരം കേസില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും വലിയ പിഴ ശിക്ഷയാണിത്.
പരീക്ഷയ്ക്കിടെ സ്കൂൾ വിദ്യാർഥിനിയെ സഹപാഠി ബ്ലേഡ് കൊണ്ട് ആക്രമിച്ചു
കണ്ണൂര്‍ : തലശ്ശേരിയിൽ പരീക്ഷയ്ക്കിടെ സ്കൂൾ വിദ്യാർഥിനിയെ സഹപാഠി ബ്ലേഡ് കൊണ്ട് ആക്രമിച്ചു. തലശ്ശേരി ബിഇഎംപി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു ബുധനാഴ്ച രാവിലെ 10.30ന് ഫിസിക്സ് പരീക്ഷയ്ക്കിടെയായിരുന്നു സംഭവം.
Also Read-Pocso Case | വിദ്യാര്‍ഥിയെ ലൈംഗീക പീഡനത്തിനിരയാക്കിയ മദ്രസാ അധ്യാപകന്‍ പിടിയില്‍
പരീക്ഷ എഴുതുന്നതിനിടെ പ്രകോപിതയായ സഹപാഠി, മുന്നിലിരുന്ന വിദ്യാർഥിനിയുടെ കഴുത്തിന് നേരേ ബ്ലേഡ് കൊണ്ട് മുറിക്കുകയായിരുന്നു. പരുക്കേറ്റ വിദ്യാർഥിനിയെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.