ചില സാഹചര്യത്തിൽ റെഡ് ഹാർട്ട്, റോസ് ചിഹ്നങ്ങൾ ചിഹ്നങ്ങൾ മെസേജ് സ്വീകരിക്കുന്നവരെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് കുത്ബി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തിൽ അവരെ (മാനസികമായി) ഉപദ്രവിക്കുന്ന കുറ്റകൃത്യമായി കണക്കാക്കും. ഇത്തരം സംഭവങ്ങളിൽ പരാതി ലഭിച്ചാൽ പുരുഷനായാലും സ്ത്രീയായാലും കർശന നടപടി സ്വീകരിക്കുമെന്നും കുത്ബി പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ സന്ദേശം അയയ്ക്കുമ്പോഴും പോസ്റ്റുകളിൽ കമന്‍റിടുമ്പോഴും, ലൈംഗിക അർത്ഥം വരുന്ന ചിഹ്നങ്ങളും പരാമർശങ്ങളും ഉണ്ടായാലും അത് പീഡനം എന്ന കുറ്റകൃത്യത്തിന്‍റെ പരിധിയിൽ വരും. ശരീരത്തിൽ സ്പർശിക്കുന്നതുപോലെ തന്നെ നവമാധ്യമങ്ങളിലെ സന്ദേശങ്ങളും കമന്‍റുകളും തെറ്റായ ഇമോജികൾ ഉപയോഗിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കും. അതേസമയം തെറ്റായ സാഹചര്യത്തിലല്ലാതെ രണ്ട് വ്യക്തികൾ തമ്മിൽ ഇത്തരം ഇമോജികളോ ചിഹ്നങ്ങളോ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും കുത്ബി വ്യക്തമാക്കി.
advertisement
Expat passes away |പുതിയ വിസയില്‍ രണ്ട് ദിവസം മുമ്പ് നാട്ടില്‍ നിന്നെത്തി; പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ദമ്മാമില്‍ (Dammam) പ്രവാസി മലയാളി ഹൃദയാഘാതം (heart attack) മൂലം നിര്യാതനായി. കൊല്ലം ജില്ലയിലെ ഓയൂര്‍ ചെറിയ വെളിനല്ലൂര്‍ റാണൂര്‍ വട്ടപ്പാറ സ്വദേശി ഫസീല മന്‍സിലില്‍ ഷുഹൈബ് കബീര്‍ (36) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ഷുഹൈബ് പുതിയ വിസയില്‍ നാട്ടില്‍ നിന്നെത്തിയത്.
പുതിയ തൊഴില്‍ മേഖലയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം. അല്‍ കോബാറിലെ സ്വകാര്യ കമ്പനിയില്‍ ഏറെ കാലം ജോലി ചെയ്തിരുന്ന ഷുഹൈബ് നാലു മാസം മുമ്പാണ് എക്സിറ്റില്‍ നാട്ടിലേക്ക് പോയത്. പുതിയ വിസയുമായി നാട്ടിലേക്ക് പോയ ഷുഹൈബ് ഫെബ്രുവരി 7നാണ് തിരിച്ചെത്തിയത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനാണ്.
Also Read- Gulf News | മകനെ കാണാൻ ഗൾഫിലെത്തിയ മാതാവ് മരിച്ചു; സന്ദർശക വിസയിൽ എത്തിയത് മൂന്നാഴ്ച മുമ്പ്
ഷാമിലാ ബീവിയാണ് ഭാര്യ. അല്‍ഫിയ ഫാത്തിമ, ആദില്‍ എന്നിവര്‍ മക്കളാണ്. ഷാമില നാല് മാസം ഗര്‍ഭിണിയുമാണ്. ദമ്മാം സൗദി ജര്‍മ്മന്‍ ഹോസ്പിറ്റലിലുള്ള മയ്യിത്ത് ഇവിടെത്തന്നെ ഖബറടക്കാനാണ് തീരുമാനം. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമാം കേരള സ്റ്റേറ്റ് പ്രസിഡന്റ് പി.കെ. മന്‍സൂര്‍ എടക്കാട്, സലിം കണ്ണൂര്‍, അലി മാങ്ങാട്ടൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു.