TRENDING:

ആത്മഹത്യകുറിപ്പ് ട്വീറ്റ് ചെയ്ത് വിദ്യാർഥിനി; രക്ഷപെടുത്തി ഷാർജ പൊലീസ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഷാർജ: സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിയെ രക്ഷപ്പെടുത്തി ഷാര്‍ജ പൊലീസ്. സമൂഹമാധ്യമങ്ങൾ വഴി പോസ്റ്റ് ചെയ്ത ചിത്രത്തിനെ അപമാനിച്ച് വന്ന കമന്റുകളിൽ മനംനൊന്താണ് വിദ്യാർഥി ആത്മഹത്യക്ക് ഒരുങ്ങിയത്.
advertisement

വിവരം ലഭിച്ച ഉടൻ ഷാർജ പൊലീസ് നടത്തിയ കൃത്യമായ ഇടപെടലാണ് പെൺകുട്ടിയുടെ ജീവൻ രക്ഷപ്പെടാൻ കാരണമായത്. ഷാർജ അല്‍ നഹ്ദയിലെ ഫ്ളാറ്റിൽ പെൺകുട്ടിയെ രക്ഷിക്കാൻ പൊലീസ് സംഘം അര്‍ദ്ധരാത്രി എത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി താന്‍ ആത്മഹത്യ ചെയ്യുമെന്നും ഇത് ലൈവ് വീഡിയോയിലൂടെ എല്ലാവര്‍ക്കും കാണാമെന്നും പെണ്‍കുട്ടി പോസ്റ്റ് ചെയ്തിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെയാണ് താന്‍ ഇത് ചെയ്യുന്നതെന്നും യുവതി പറഞ്ഞിരുന്നു.

സൗദി ഭരണാധികാരിയുടെ സഹോദരന്‍ അന്തരിച്ചു

advertisement

ദുബായ് പൊലീസിന്റെ സൈബര്‍ ക്രൈം പട്രോള്‍ സംഘത്തിന്റെ ശ്രദ്ധയില്‍ ഇത് പെട്ടതോടെ ഇവര്‍ ഷാര്‍ജ പൊലീസിനെ വിവരം കൈമാറി. തുടർന്ന് ഫ്‌ളാറ്റിലെത്തിയ പൊലീസിനെ കണ്ട കുട്ടിയുടെ അച്ഛനോട് മകളെ രക്ഷിക്കാനാണ് എത്തിയതെന്ന് അറിയിച്ചു. പൊലീസ് സംഘം എത്തിയപ്പോള്‍ മുറയില്‍ ഒറ്റയ്ക്ക് ഇരുട്ടത്തിരുന്ന് ആത്മഹത്യക്കുള്ള തയ്യാറെടുപ്പുകള്‍ പെണ്‍കുട്ടി ആരംഭിച്ചിരുന്നു.

സാമൂഹികമാധ്യമങ്ങളിൽ പെൺകുട്ടിയുടെ ചിത്രത്തോട് ആളുകള്‍ മോശമായി പ്രതികരിച്ചതിൽ മാനസികമായി തകർന്നതാണ് ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന്റെ കാരണമെന്ന് ഷാർജ പൊലീസിലെ ഡെപ്യൂട്ടി ഡയറക്ടർ ഫൈസൽ ബിൻ നാസർ പറഞ്ഞു. കുട്ടിക്ക് ഉടന്‍ തന്നെ മാനസിക ആരോഗ്യ വിദഗ്ദരുടെ സേവനം ലഭ്യമാക്കിയതായി പൊലീസ് അറിയിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ആത്മഹത്യകുറിപ്പ് ട്വീറ്റ് ചെയ്ത് വിദ്യാർഥിനി; രക്ഷപെടുത്തി ഷാർജ പൊലീസ്