advertisement

സൗദി ഭരണാധികാരിയുടെ സഹോദരന്‍ അന്തരിച്ചു

Last Updated:
റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവി​​െൻറ സഹോദരനും വ്യവസായ പ്രമുഖന്‍ അമീര്‍ വലീദി​​െൻറ പിതാവുമായ അമീര്‍ തലാല്‍ ബിന്‍ അബ്​ദുല്‍ അസീസ് ശനിയാഴ്ച വൈകീട്ട് റിയാദില്‍ മരിച്ചു. 87 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്​ ചികില്‍സയിലായിരുന്നു. മകന്‍ അബ്​ദുല്‍ അസീസ് ബിന്‍ തലാല്‍ ട്വിറ്റര്‍ വഴിയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
രാഷ്​ട്ര സ്ഥാപകന്‍ അബ്​ദുല്‍ അസീസ്​ രാജാവി​​െൻറ എട്ടാമത്തെ മകനാണ് അമീര്‍ തലാല്‍. സുഊദ്, ഫൈസല്‍ രാജാക്കന്മാരുടെ കാലത്ത് ധനകാര്യമന്ത്രി പദവി ഉള്‍പ്പെടെ ഭരണത്തിലെ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്.
അന്തരിച്ച അമീറിന്​ അനുശോചനമർപ്പിക്കാൻ ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ റിയാദിലെ അല്‍ഫാഖിരിയ്യ വില്ലേജിലെ വീട്ടില്‍ വൈകുന്നേരങ്ങളില്‍ സ്വീകരിക്കുമെന്നും മകന്‍ അമീര്‍ അബ്​ദുല്‍ അസീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദി ഭരണാധികാരിയുടെ സഹോദരന്‍ അന്തരിച്ചു
Next Article
advertisement
മാസപ്പിറ കണ്ടില്ല; സൗദി ഉൾപ്പെടെ 5 ഗള്‍ഫ് രാജ്യങ്ങളിൽ‌ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച
മാസപ്പിറ കണ്ടില്ല; സൗദി ഉൾപ്പെടെ 5 ഗള്‍ഫ് രാജ്യങ്ങളിൽ‌ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച
  • സൗദി, യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച ആഘോഷിക്കും

  • സൗദിയിൽ ബുധനാഴ്ച മാസപ്പിറ കാണാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി ഈദ് വെള്ളിയാഴ്ചയാകും

  • ഒമാനിൽ റമദാൻ ഒരു ദിവസം വൈകിയാരംഭിച്ചതിനാൽ വ്യാഴാഴ്ചയാണ് മാസപ്പിറ നിരീക്ഷിക്കാൻ തീരുമാനിച്ചത്

View All
advertisement