TRENDING:

മദീനയിലെ തീർത്ഥാടകർക്ക് നാലു പതിറ്റാണ്ട് ചായയും കാപ്പിയും സൗജന്യമായി നൽകിയ ഷെയ‍്‍ഖ് ഇസ‍്‍മായിൽ വിടപറഞ്ഞു

Last Updated:

സിറിയൻ നഗരമായ ഹമയിൽ ജനിച്ച ഷെയ്ഖ് ഇസ്മായിൽ തൻെറ 56ാം വയസ്സിലാണ് മദീനയിലെത്തുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സൗദി അറേബ്യയിലെ പുണ്യനഗരമായ മദീനയിൽ കഴിഞ്ഞ 40 വ‍ർഷത്തോളമായി സന്ദർശകരെ വരവേറ്റിരുന്ന ഷെയ‍്‍ഖ് ഇസ‍്‍മായിൽ വിടപറഞ്ഞു. മദീനിലെത്തുന്നവർക്ക് സൗജന്യമായി ചായയും കാപ്പിയും നൽകിയിരുന്ന സിറിയൻ സ്വദേശിയായ ഷെയ‍്‍ഖ് ഇസ‍്‍മായിൽ അൽ സൈം അബു അൽ സബായാണ് 96ാം വയസ്സിൽ അന്തരിച്ചത്.
advertisement

അദ്ദേഹത്തിൻെറ മരണവാർത്ത സോഷ്യൽ മീഡിയയിലും ചർച്ചയായിരിക്കുകയാണ്. ഇസ്മയിലിന്റെ മരണവാര്‍ത്തയറിഞ്ഞ് നിരവധിപേരാണ് സാമൂഹികമാധ്യമത്തിലൂടെ ആദരാഞ്ജലി അര്‍പ്പിച്ചത്‌. മറ്റുള്ളവർക്ക് വേണ്ടി സന്നദ്ധപ്രവർത്തനം നടത്തിയ ഷെയ്ഖ് ഇസ്മായിലിൻെറ പ്രവർത്തനം മഹത്തരമായിരുന്നുവെന്ന് സോഷ്യൽ മീഡിയ ലോകം പറയുന്നു. ഇത്തരം പുണ്യപ്രവർത്തി ചെയ്യുന്നവരെ പുതിയ കാലത്ത് അധികമൊന്നും കാണാൻ സാധിക്കില്ലെന്നാണ് പലരുടെയും അഭിപ്രായം.

സിറിയൻ നഗരമായ ഹമയിൽ ജനിച്ച ഷെയ്ഖ് ഇസ്മായിൽ തൻെറ 56ാം വയസ്സിലാണ് മദീനയിലെത്തുന്നത്. പിന്നീട് നാല് ദശാബ്ദത്തോളം സന്ദർശകർക്ക് ചായയും കാപ്പിയും സൗജന്യമായി നൽകി പുണ്യനഗരത്തിൽ തുടർന്നു. പ്രവാചകൻെറ സന്ദർശകരുടെ ആതിഥേയൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ദിവസവും 300 പേർക്കെങ്കിലും അദ്ദേഹം വെള്ളവും ലഘുഭക്ഷണവും നൽകാറുണ്ട്. കാപ്പി, ചായ, വെള്ളം, ഇഞ്ചി ചായ, പാൽ, കാരയ്ക്ക, ബ്രെഡ് എന്നിവയെല്ലാം ആവശ്യമുള്ളവർക്ക് അദ്ദേഹം സൗജന്യമായി നൽകാറുണ്ട്.

advertisement

പ്രവാചകൻെറ പള്ളിയുടെ അരികിലായി ഇട്ടിരുന്ന പ്ലാസ്റ്റിക് കസേരയിലാണ് അദ്ദേഹം ഇരുന്നിരുന്നത്. വരുന്നവർക്ക് നൽകാനായി ചായയും കാപ്പിയും മധുരപലഹാരങ്ങളുമെല്ലാം അദ്ദേഹം ഒരുക്കി വെച്ചിരുന്നു. ദൈവത്തിന് വേണ്ടിയാണ് താൻ ഇത് ചെയ്യുന്നതെന്നും യാതൊരു വിധത്തിലുള്ള സാമ്പത്തിക ലാഭവും പ്രതീക്ഷിക്കുന്നില്ലെന്നും നിരവധി അഭിമുഖങ്ങളിൽ ഷെയ്ഖ് ഇസ്മായിൽ പറഞ്ഞിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
മദീനയിലെ തീർത്ഥാടകർക്ക് നാലു പതിറ്റാണ്ട് ചായയും കാപ്പിയും സൗജന്യമായി നൽകിയ ഷെയ‍്‍ഖ് ഇസ‍്‍മായിൽ വിടപറഞ്ഞു
Open in App
Home
Video
Impact Shorts
Web Stories