നിയന്ത്രണ സമയത്ത് അബൂദാബാി ദിശയിലേക്കുള്ള വാഹനങ്ങൾ ജുമൈറ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവ വഴി വഴിതിരിച്ചുവിടും.
നവംബർ മുപ്പത് മുതൽ ഡിസംബർ 12 വരെയാണ് COP28 ന്റെ 28-ാമത് വാർഷിക ഉച്ചകോടി യുഎഇയിൽ ദുബായിലെ എക്സ്പോ സിറ്റിയിൽ നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാകും ഉച്ചകോടിയിലെ പ്രധാന ചർച്ച. ലോക സമാധാനം, സുരക്ഷ എന്നിവയും ഉച്ചകോടിയിൽ ചർച്ചയാകും. 198 രാജ്യങ്ങളിൽനിന്ന് 70,000 ൽ അധികം പേരാണ് പങ്കെടുക്കുന്നത്. 140-ലേറെ രാഷ്ട്രത്തലവന്മാരും 5,000-ലേറെ മാധ്യമപ്രവർത്തകരും ഉൾപ്പെടും.
advertisement
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയായ പാരീസ് ഉടമ്പടി കഴിഞ്ഞ് ഏഴ് വർഷമാകുന്ന വേളയിലാണ് ഉച്ചകോടി നടക്കുന്നത്. കാലാവസ്ഥാ സംരക്ഷണത്തിനുള്ള നിർദേശങ്ങളും പരിഹാരങ്ങളും ആശങ്കകളുമെല്ലാം ഉച്ചകോടിയിൽ ചർച്ചയാകും.
സമ്മേളനത്തിനായി ഗ്രീൻ, ബ്ലൂ സോണുകളിൽ വിപുലമായ ഗതാഗത സൗകര്യവ്യും ഒരുക്കിയിട്ടുണ്ട്. ഗ്രീൻ സോണിൽ 100-ലേറെ പരിപാടികളും സൗജന്യ ശില്പശാലകളും നടക്കും.