TRENDING:

കുവൈത്തിൽ പ്രവാസികളുടെ ഫ്ലാറ്റിൽ തീപിടുത്തം; ആറുപേർ മരിച്ചു‌

Last Updated:

മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്

advertisement
കുവൈത്തിൽ പ്രവാസികളുടെ ഫ്ലാറ്റിലുണ്ടായ തീപ്പിടുത്തത്തിൽ 6 പേർ മരിച്ചതായി റിപ്പോർട്ട്. കുവൈത്തിലെ റിഗ്ഗായിലാണ് അപകടം. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
News18
News18
advertisement

മരണപ്പെട്ടവർ ഏഷ്യൻ, ആഫ്രിക്കൻ വംശജരാണെന്നാണ് റിപ്പോർട്ട്. കത്തിക്കരിഞ്ഞ നിലയിൽ മൂന്ന് മൃതദേഹങ്ങൾ സംഭവ സ്ഥലത്തു നിന്നു തന്നെ കണ്ടെടുത്തു. ചില താമസക്കാർ രക്ഷപ്പെടാൻ മുകളിലത്തെ നിലകളിൽ നിന്ന് ചാടി. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന നാല് പേരുടെ നില ഗുരുതരമാണെന്നു റിപ്പോർട്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, കെട്ടിട ഉടമകളോട് അഗ്നി സുരക്ഷാ ചട്ടങ്ങളും പ്രതിരോധ നടപടികളും കർശനമായി പാലിക്കണമെന്ന് നിർദ്ദേശിച്ച് കുവൈത്ത് ഫയർ ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വകുപ്പ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
കുവൈത്തിൽ പ്രവാസികളുടെ ഫ്ലാറ്റിൽ തീപിടുത്തം; ആറുപേർ മരിച്ചു‌
Open in App
Home
Video
Impact Shorts
Web Stories