TRENDING:

ഹജ്ജിനിടെ മരിച്ച ഉപ്പയുടെ ഖബറടക്കം കഴിഞ്ഞ് മടങ്ങവേ മകൻ വാഹനാപകടത്തിൽ മരിച്ചു

Last Updated:

കർമങ്ങൾക്കിടെ ബലിപെരുന്നാൾ ദിവസം (ജൂൺ 15) മുതലാണ് മിനയിൽ കാണാതായത്. തുടർന്ന് സാമൂഹികപ്രവർത്തകരും ബന്ധുക്കളും വ്യാപകമായി മിനയിലെ ആശുപത്രികളിലും മറ്റ് സ്ഥലങ്ങളിലും തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിയാദ്: ഹജ്ജിനിടെ മരിച്ച ഉപ്പയുടെ ഖബറടക്കം കഴിഞ്ഞ് മടങ്ങവേ വാഹനാപകടത്തിൽ മകന് ദാരുണാന്ത്യം. ഇക്കഴിഞ്ഞ ഹജ്ജ് കർമത്തിനിടെയാണ് മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ് (74) മാസ്റ്ററെ കാണാതായത്. ശേഷം മരിച്ചെന്ന് കണ്ടെത്തി. ഉപ്പയുടെ ഖബറടക്കത്തിനായി കുവൈത്തിൽനിന്നും മക്കയിലെത്തിയ മകൻ റിയാസ് ആണ് തിരിച്ചുവരുന്നതിനിടെ വാഹനാപകടത്തിൽ മരിച്ചത്. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന ഭാര്യക്കും മൂന്ന് കുട്ടികൾക്കും അപകടത്തിൽ നിസാരമായ പരിക്കുണ്ട്. റിയാസും കുടുംബവും ഖബറടക്കം കഴിഞ്ഞ് കുവൈത്തിലേക്ക് മടങ്ങുന്നതിനിടെ ത്വാഇഫിൽനിന്നും 100 കിലോമീറ്ററകലെ റിദ്വാൻ എന്ന സ്ഥലത്ത് വെച്ച് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപെടുകയായിരുന്നു.
advertisement

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് തീർത്ഥാടനത്തിനെത്തിതായിരുന്നു മണ്ണിൽകടവത്ത് മുഹമ്മദ്. കർമങ്ങൾക്കിടെ ബലിപെരുന്നാൾ ദിവസം (ജൂൺ 15) മുതലാണ് മിനയിൽ കാണാതായത്. തുടർന്ന് സാമൂഹികപ്രവർത്തകരും ബന്ധുക്കളും വ്യാപകമായി മിനയിലെ ആശുപത്രികളിലും മറ്റ് സ്ഥലങ്ങളിലും തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇന്ത്യൻ എംബസി മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണപ്പെട്ട വാർത്ത നാട്ടിലെ ബന്ധുക്കളെ എംബസി അറിയിക്കുകയും ചെയ്തു.

മരണവിവരം അറിഞ്ഞ് കുവൈത്തിൽനിന്നും മക്കളായ റിയാസ്, സൽമാൻ എന്നിവർ കുടുംബസമേതം മക്കയിലെത്തിയതായിരുന്നു.

ഉപ്പയുടെ മൃതദേഹം ബുധനാഴ്ച മക്കയിൽ ഖബറടക്കിയതിന് ശേഷം റിയാസും കുടുംബവും കാറിൽ കുവൈത്തിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽ പെട്ടത്. വെള്ളിയാഴ്ച വിമാനമാർഗം സൽമാനും കുടുംബവും കുവൈത്തിലേക്ക് മടങ്ങാൻ നിശ്ചയിച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഹജ്ജിനിടെ മരിച്ച ഉപ്പയുടെ ഖബറടക്കം കഴിഞ്ഞ് മടങ്ങവേ മകൻ വാഹനാപകടത്തിൽ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories