TRENDING:

എം.എ. യൂസഫലിയുടെ അബുദാബിയിലെ വീട്ടിൽ രജനികാന്തിന്റെ മാസ് എൻട്രി: റോൾസ് റോയ്സിൽ യാത്രയും

Last Updated:

റോൾസ് റോയ്സിൽ ഡ്രൈവ് ചെയ്താണ് യൂസഫലി അദ്ദേഹത്തെ തന്റെ വീട്ടിലേക്ക് സ്വീകരിച്ചത്. യൂസഫലിയുടെ വീട്ടില്‍ ഏറെ സമയം ചെലവഴിച്ച ശേഷമാണ് താരം മടങ്ങിയത്. വീഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രമുഖ വ്യവസായിയും ലുലു ​ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിയെ വസതിയിൽ സന്ദർശിച്ച് സൂപ്പർ താരം രജനികാന്ത്. യൂസഫലിയുടെ അബുദാബിയിലെ വീട്ടിലാണ് രജനികാന്ത് അതിഥിയായെത്തിയത്. യൂസഫലിയുടെ ബിസിനസ് ആസ്ഥാനവും രജനി സന്ദർശിച്ചു.
(image: X)
(image: X)
advertisement

ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ഗ്ലോബല്‍ ഹെഡ് ക്വാർട്ടേഴ്സിലാണ് രജനികാന്ത് ആദ്യം എത്തിയത്. അവിടെ നിന്നും റോൾസ് റോയ്സിൽ ഡ്രൈവ് ചെയ്താണ് യൂസഫലി അദ്ദേഹത്തെ തന്റെ വീട്ടിലേക്ക് സ്വീകരിച്ചത്. യൂസഫലിയുടെ വീട്ടില്‍ ഏറെ സമയം ചെലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.

രജനിയുടെയും യൂസഫലിയുടേയും കാർ യാത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രജനികാന്തിനെ അരികിലിരുത്തി റോൾസ് റോയ്സ് കാർ ഡ്രൈവ് ചെയ്യുന്ന യൂസഫലിയാണ് വീഡിയോയിലുള്ളത്. വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
എം.എ. യൂസഫലിയുടെ അബുദാബിയിലെ വീട്ടിൽ രജനികാന്തിന്റെ മാസ് എൻട്രി: റോൾസ് റോയ്സിൽ യാത്രയും
Open in App
Home
Video
Impact Shorts
Web Stories