പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ഒന്നിനു പിറകെ ഒന്നായി പ്രതിസന്ധികൾ വന്നപ്പോൾ ടിക്കറ്റ് എടുത്ത കാര്യം തന്നെ ജിജേഷ് മറന്നു പോയി. ഡ്യൂട്ടി ഫ്രീ ഉദ്യോഗസ്ഥരുടെ വിളി വന്നപ്പോൾ മാത്രമാണ് അതിനെക്കുറിച്ച് വീണ്ടും ഓർത്തത്.
You may also like:റിലയൻസ് ജിയോയിൽ 5655 കോടി രൂപയുടെ നിക്ഷേപം നടത്തി അമേരിക്കൻ കമ്പനി സിൽവർ ലേക്ക് [NEWS]മലയാറ്റൂർ കുരിശുമുടിയിൽ പുരോഹിതന്റെ കൊലപാതകം; പ്രതി കപ്യാർ ജോണിയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും [NEWS]കോവിഡ് തിരക്കിനിടയിൽ ഒരു കല്യാണം; ഡ്യൂട്ടി കഴിഞ്ഞ് സബ് കലക്ടർ നേരെ കതിർമണ്ഡപത്തിലേക്ക് [NEWS]
advertisement
"041779 എന്ന നമ്പറോടു കൂടിയ ലോട്ടറിയാണ് ഞാനെടുത്തത്. ഒരു ദിവസം ഒരാൾ വിളിച്ച് ഈ നമ്പറിനെക്കുറിച്ച് ചോദിച്ചു. ആരോ എന്നെ പറ്റിക്കാൻ വിളിച്ചതാണെന്നാണ് വിചാരിച്ചത്. പക്ഷേ, അല്ലായിരുന്നു" - ജിജേഷ് പറയുന്നു. വിളി വരുമ്പോൾ ഭാര്യ സുജിഷയും ഏഴു വയസുള്ള മകളും ജിജേഷിനൊപ്പം ഉണ്ടായിരുന്നു. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കു വെയ്ക്കുമെന്നും ബിസിനസ് നവീകരിക്കുമെന്നും ജിജേഷ് വ്യക്തമാക്കി. ഡ്രൈവറായി പ്രവാസജീവിതം തുടങ്ങിയ ജിജേഷ് സ്വന്തമായി ഒരു ചെറിയ ഗാരേജ് നടത്തുകയാണ് ഇപ്പോൾ.
കഴിഞ്ഞ 15 വർഷമായി ജിജേഷ് റാസ് അൽ ഖൈമയിൽ ജീവിച്ചു വരികയാണ്. കോവിഡ് 19 കാരണവും ഓയിൽ തകർച്ച കാരണവും കഴിഞ്ഞ കുറച്ചു മാസങ്ങളായി ശരിക്കും ബുദ്ധിമുട്ട് ആയിരുന്നു. ചിലവ് താങ്ങാൻ കഴിയാതായതിനെ തുടർന്ന് കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയായിരുന്നു. എന്നാൽ, ഈ ലോട്ടറി തന്റെ ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുകയാണെന്നും ജിജേഷ് പറഞ്ഞു.
