Reliance Jio-Silver Lake Deal | റിലയൻസ് ജിയോയിൽ 5655 കോടി രൂപയുടെ നിക്ഷേപം നടത്തി അമേരിക്കൻ കമ്പനി സിൽവർ ലേക്ക്
- Published by:Anuraj GR
- news18-malayalam
Last Updated:
Reliance Jio-Silver Lake Deal | ജിയോയിൽ 9.99 ശതമാനം ഓഹരി വാങ്ങാൻ ഫേസ്ബുക്ക് 5.7 ബില്യൺ ഡോളർ ചെലവഴിച്ചു രണ്ടാഴ്ചയ്ക്കുശേഷമാണ് മറ്റൊരു അമേരിക്കൻ കമ്പനി ജിയോ ഓഹരികൾ വാങ്ങിയത്
അമേരിക്കൻ സ്വകാര്യ ഇക്വിറ്റി ഭീമനായ സിൽവർ ലേക് ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയിൽ 5655 കോടി രൂപയുടെ(750 മില്യൺ ഡോളർ) നിക്ഷേപം നടത്തി. ജിയോ പ്ലാറ്റ്ഫോമിന്‍റെ ഒരു ശതമാനം വരുന്ന ഓഹരിയാണ് സിൽവർ ലേക് വാങ്ങിയത്. ജിയോയിൽ 9.99 ശതമാനം ഓഹരി വാങ്ങാൻ ഫേസ്ബുക്ക് 5.7 ബില്യൺ ഡോളർ ചെലവഴിച്ചു രണ്ടാഴ്ചയ്ക്കുശേഷമാണ് മറ്റൊരു അമേരിക്കൻ കമ്പനി ജിയോ ഓഹരികൾ വാങ്ങിയത്. 2014 ൽ 22 ബില്യൺ ഡോളർ ചെലവിട്ട് വാട്ട്‌സ്ആപ്പ് വാങ്ങിയതിനുശേഷം ഫേസ്ബുക്കിന്‍റെ ഏറ്റവും വലിയ ഇടപാടായിരുന്നു ജിയോയുമൊത്തുള്ള കരാർ.
ജിയോയുടെ ഏറ്റവും മൂല്യമുള്ള പങ്കാളികളിൽ ഒന്നായി സിൽവർ ലേകിനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. "എല്ലാ ഇന്ത്യക്കാരുടെയും പ്രയോജനത്തിനായി ഇന്ത്യൻ ഡിജിറ്റൽ ഇക്കോസിസ്റ്റം വളരാനും ഈ ഇടപാട് സഹായിക്കും. സിൽവർ ലേകിന് ആഗോളതലത്തിൽ പ്രമുഖ സാങ്കേതിക കമ്പനികൾക്ക് വിലപ്പെട്ട പങ്കാളിയെന്ന മികച്ച റെക്കോർഡുണ്ട്. സിൽവർ ലേക് സാങ്കേതികവിദ്യയിലും ധനകാര്യത്തിലും ഏറ്റവും ആദരണീയമായ കമ്പനികളിൽ ഒന്നാണ്. സിൽവർ ലേകിൽനിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രയോജനപ്പെടുത്തുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഇന്ത്യൻ ഡിജിറ്റൽ സമൂഹത്തിന്‍റെ മാറ്റത്തിനായി ഈ ആഗോള സാങ്കേതിക ബന്ധങ്ങൾ സഹായിക്കും”- മുകേഷ് അംബാനി പറഞ്ഞു.
advertisement
2013 ൽ മൈക്കൽ ഡെലിനൊപ്പം പിസി നിർമാതാക്കളായ ഡെൽ ഇങ്കിനെ സ്വന്തമാക്കിയതിന് ശേഷമുള്ള സിൽവർ ലേകിന്‍റെ സുപ്രധാന കരാറാണ് ജിയോയുമൊത്തുള്ളത്. ടെക്നോളജി രംഗത്തെ നിക്ഷേപത്തിൽ ആഗോള തലത്തിൽ മുന്നേറുന്ന ഈ സ്ഥാപനത്തിന് 43 ബില്യൺ ഡോളറിലധികം ആസ്തികൾ മാനേജുമെന്റും സിലിക്കൺ വാലി, ന്യൂയോർക്ക്, ഹോങ്കോങ്, ലണ്ടൻ എന്നിവ ഉൾപ്പടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ സിൽവർ ലേക് പ്രവർത്തിക്കുന്നുണ്ട്.
“ഫേസ്ബുക്ക് നിക്ഷേപത്തിന് പുറമേ, മറ്റ് തന്ത്രപരമായ, സാമ്പത്തിക നിക്ഷേപവും ആർഐഎൽ പരിഗണിക്കുന്നുണ്ടെന്നും വരും മാസങ്ങളിൽ സമാനമായ രീതിയിലുള്ള നിക്ഷേങ്ങളുണ്ടാകുമെന്നും ബോർഡിനെ അറിയിച്ചു”- ഏപ്രിൽ 30 ന് റിലയൻസ് വ്യക്തമാക്കിയിരുന്നു.
advertisement
ഏപ്രിൽ 22 ന് 43,574 കോടി രൂപയ്ക്ക് ജിയോ പ്ലാറ്റ്ഫോമിലെ 9.9 ശതമാനം ഓഹരി ഫേസ്ബുക്ക് വാങ്ങി. ആ ഇടപാടിന് ജിയോയുടെ മൂല്യം 4.62 ലക്ഷം കോടി രൂപയാണ് (65.95 ബില്യൺ ഡോളർ).
TRENDING:കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; അപകടത്തിൽ യുവനടൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു [PHOTO]ബോറടി മാറ്റാൻ നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് ചോദിച്ചു; അക്കൗണ്ടും ജഴ്സിയും കിട്ടിയതോടെ സുനില്‍ ഛെത്രിയുടെ ആരാധകന്‍ ഹാപ്പി [NEWS]48 മണിക്കൂറിനിടെ 5000ത്തിനടുത്ത് കേസുകൾ; ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 40,000 കടന്നു: ലോകത്ത് 35 ലക്ഷത്തിലേറെ [NEWS]
മൂന്ന് വർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ ജിയോ - ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറുന്നതിനുള്ള വേഗതയിൽ വളർന്നു. കുറഞ്ഞ നിരക്കിൽ അതിവേഗ മൊബൈൽ ഇൻറർനെറ്റ് ഡാറ്റയും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും ചാറ്റ് സേവനങ്ങൾ, മൂവികൾ, ഗെയിമുകൾ, സംഗീതം എന്നിവയുൾപ്പെടെ 340 ദശലക്ഷം ഉപഭോക്താക്കളെ ജിയോ സ്വന്തമാക്കി.
advertisement
ജിയോയുടെയും മറ്റ് ബിസിനസുകളുടെയും തകർച്ച കാരണം വർദ്ധിച്ച RIL ന്റെ കടഭാരം കുറയ്ക്കാൻ ഈ കരാർ സഹായിക്കും. 2016 ൽ ജിയോ തുടങ്ങുന്നതിനായി അംബാനി 40 ബില്യൺ ഡോളർ നിക്ഷേപിച്ചു. ഇ-കൊമേഴ്‌സ്, പലചരക്ക് തുടങ്ങിയ ഉപഭോക്തൃ ബിസിനസുകളിലേക്കാണ് ജിയോ-ഫേസ്ബുക്ക് കൂട്ടുകെട്ട് കടക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 04, 2020 9:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Reliance Jio-Silver Lake Deal | റിലയൻസ് ജിയോയിൽ 5655 കോടി രൂപയുടെ നിക്ഷേപം നടത്തി അമേരിക്കൻ കമ്പനി സിൽവർ ലേക്ക്