ക്രിമിനല്‍ കേസ് വിധികളുമായി ബന്ധപ്പെട്ടവയ്ക്കാണ് നിലവില്‍ ഈ സംവിധാനം ഉപയോഗപ്പെടുത്താനാകുക. പ്രാഥമിക, അപ്പീല്‍ തുടങ്ങി കേസിന്റെ എല്ലാ ഘട്ടത്തിലും ഈ സേവനം പ്രയോജനപ്പെടുത്താനാകും. പിഴ അടച്ചതിന് ശേഷം വ്യക്തികള്‍ക്ക് എതിരെയുള്ള വാറന്റുകള്‍ റദ്ദാക്കാനുള്ള നിര്‍ദ്ദേശം ദുബായ് പോലീസിന് ലഭിക്കും.
”ഡിജിറ്റല്‍ പ്രോ ആക്ടീവ് സേവനമെന്ന നിലയിലാണ് പിഴത്തുക അടയ്ക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനത്തെ കാണേണ്ടത്. 360 സേവന നയത്തിന് അനുസൃതമായാണ് ഈ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. എല്ലാ മേഖലകളിലുള്ള സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന ശൈലിയില്‍ ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നു,” സ്ട്രാറ്റജി ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ എക്‌സലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഷംസ സലേം അല്‍-മാരി പറഞ്ഞു.
advertisement
ഈ സംവിധാനം ജനങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. പിഴത്തുക അടയ്ക്കാനായി മാത്രം ജനങ്ങള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന്‍ ആസ്ഥാനത്തേക്ക് നേരിട്ടെത്തേണ്ടതില്ലെന്നും അധികൃതർ കൂട്ടിച്ചേര്‍ത്തു.
Also read: കാൽനടയാത്രക്കാർക്കായി എഐ ക്രോസിങ്ങ് സിസ്റ്റവുമായി ദുബായ്; പ്രവർത്തിക്കുന്നതെങ്ങനെ?
പിഴ അടയ്‌ക്കേണ്ട രീതി
വ്യക്തികള്‍ക്ക് പിഴത്തുക മൂന്ന് രീതിയില്‍ അടയ്ക്കാമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
1. പബ്ലിക് പ്രോസിക്യൂഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അയച്ച ടെക്സ്റ്റ് മെസേജില്‍ അറ്റാച്ച് ചെയ്തിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. ശേഷം ലഭിക്കുന്ന പേജില്‍ ഡിജിറ്റല്‍ ഐഡി വിവരം നല്‍കുക. അത് വഴി പിഴത്തുക അടയ്ക്കാനാകും.
2. പേയ്‌മെന്റ് മെഷീന്‍ സംവിധാനത്തിലൂടെയും പിഴത്തുക അടയ്ക്കാം. പിഴത്തുക പൂര്‍ണ്ണമാകുന്നതുവരെ ഈ മെഷീനുകള്‍ പണം സ്വീകരിക്കും, കാര്‍ഡ് ഉപയോഗിച്ചും പിഴ അടയ്ക്കാം.
3. പബ്ലിക് പ്രോസിക്യൂഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റിലൂടെയും പിഴ അടയ്ക്കാം. ഇവിടെ വ്യക്തികള്‍ തങ്ങളുടെ ഡിജിറ്റല്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പിഴ ഓണ്‍ലൈനായി അടയ്ക്കുകയാണ് വേണ്ടത്.
പിഴ പൂര്‍ണ്ണമായി അടച്ചശേഷം ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മെസേജ് വ്യക്തികള്‍ക്ക് ലഭിക്കുന്നതാണ്. ഇത്തരത്തിൽ പിഴ തുക അടയ്ക്കുന്നത് വഴി അറസ്റ്റ് വാറന്റും, സേർച്ച് വാറന്റും വരെ റദ്ദ് ചെയ്യാനാകും.