TRENDING:

വ്യാജ യൂറോയുമായി പിടിയിലായി; യുവാക്കൾ കുറ്റക്കാരെന്ന് ദുബായ് കോടതി

Last Updated:

മാർച്ച് 19 ന് വൈകുന്നേരം 6.20 ഓടെ ഒരു മണി എക്സ്ചേഞ്ച് ഓഫീസിലാണ് വ്യാജ യൂറോ ഉപയോഗിച്ചുള്ള തട്ടിപ്പ് അരങ്ങേറിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വ്യാജ യൂറോയുമായി പിടിയിലായവർ കുറ്റക്കാരാണെന്ന് ദുബായ് കോടതി. 15000 യൂറോയുമായാണ് ഏഷ്യൻ വംശജരായ രണ്ടുപേർ ദുബായ് പൊലീസിന്‍റെ പിടിയിലായത്. 39ഉം 46ഉം വയസ് പ്രായമുള്ളവരെയാണ് നെയ്ഫ് പൊലീസ് പിടികൂടിയത്. കേസിൽ ഉൾപ്പെട്ടതായി കരുതുന്ന മൂന്നാമത്തെ പ്രതിയ്ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
advertisement

മാർച്ച് 19 ന് വൈകുന്നേരം 6.20 ഓടെ ഒരു മണി എക്സ്ചേഞ്ച് ഓഫീസിലാണ് വ്യാജ യൂറോ കറൻസി ഉപയോഗിച്ചുള്ള തട്ടിപ്പ് അരങ്ങേറിയത്. വ്യാജ കറൻസിയുമായി രണ്ടുപേർ എത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പാക് സ്വദേശിയായ ക്ലർക്ക് ആണ് പണം വ്യാജമാണെന്ന് കണ്ടെത്തിയത്.

"മണി എക്സ്ചേഞ്ച് ഓഫീസിലെ മറ്റൊരു ക്ലാർക്കിന്‍റെ സഹായത്തോടെ നടത്തിയ തട്ടിപ്പാണ് പാക് സ്വദേശി കണ്ടെത്തിയത്. രണ്ടാമത്തെ പ്രതി (ക്ലാർക്ക്) 15,000 യൂറോ മാറുന്നതിനായി കൊണ്ടുവന്നു, അതിന്റെ ആധികാരികത പരിശോധിക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. 500 യൂറോ വീതം 30 കെട്ടുകളാണ് അവർ നൽകിയത്. എന്നാൽ മണി ഡിറ്റക്ടർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ യൂറോ കറൻസികൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു"- പാക് സ്വദേശിയായ ക്ലാർക്ക് കോടതിയിൽ വ്യക്തമാക്കി.

advertisement

ഇതേത്തുടർന്ന് വ്യാജ കറൻസിയുമായി എത്തിയവരെ അവിടെ തടഞ്ഞുവെയ്ക്കുകയും, പിന്നീട് പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. 30 കറൺസി കെട്ടുകളും വ്യാജമാണെന്ന് പോലീസിന്റെ ഫോറൻസിക് സംഘം സ്ഥിരീകരിച്ചു,

You may also like:ഓണാഘോഷമില്ലാത്ത തിരുവനന്തപുരം നവദമ്പതികളുടെ കാഴ്ചപ്പാടിൽ ഒരുക്കിയ ഷോർട്ട് ഫിലിം 'തെരുവ്' [NEWS]ട്രെയിനും സ്‌റ്റേഷനുകളും ക്ലീന്‍; തിങ്കളാഴ്ച്ച മുതല്‍ സര്‍വീസിനൊരുങ്ങി കൊച്ചി മെട്രോ [NEWS] Sai Swetha | അപമാനിച്ചുവെന്ന സായി ശ്വേത ടീച്ചറുടെ പരാതി; ശ്രീജിത്ത് പെരുമനക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പിന്നീട് പൊലീസ് ചോദ്യം ചെയ്യലിലാണ് പണം നൽകിയ മൂന്നാമനെക്കുറിച്ച് അറസ്റ്റിലായവർ വെളിപ്പെടുത്തിയത്. എന്നാൽ ഇയാളെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അന്വേഷണത്തിനിടെ, തന്റെ സുഹൃത്തിൽ നിന്ന് തനിക്ക് വ്യാജ നോട്ടുകൾ ലഭിച്ചതായി നിക്ഷേപകൻ സമ്മതിച്ചു, താൻ ഒരു സുഹൃത്തായതിനാൽ തന്നെ സഹായിക്കാൻ മാത്രമേ ആഗ്രഹിക്കുന്നുള്ളൂവെന്ന്. നോട്ടുകൾ മണി എക്സ്ചേഞ്ച് ഔട്ട്‌ലെറ്റിൽ എത്തുന്നതുവരെ തന്റെ പക്കൽ സൂക്ഷിച്ചിരുന്നതായും തുടർന്ന് ജീവനക്കാരന് സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേസിന്‍റെ വിചാരണ സെപ്റ്റംബർ 23 ലേക്ക് മാറ്റി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
വ്യാജ യൂറോയുമായി പിടിയിലായി; യുവാക്കൾ കുറ്റക്കാരെന്ന് ദുബായ് കോടതി
Open in App
Home
Video
Impact Shorts
Web Stories