ഓണാഘോഷമില്ലാത്ത തിരുവനന്തപുരം നവദമ്പതികളുടെ കാഴ്ചപ്പാടിൽ ഒരുക്കിയ ഷോർട്ട് ഫിലിം 'തെരുവ്'
- Published by:user_57
- news18-malayalam
Last Updated:
Theruvu, a short movie capturing the nostalgic days of Onam in the capital | ഓണാഘോഷമില്ലാത്ത തിരുവനന്തപുരം പ്രേമയമാക്കി നവദമ്പതിമാരുടെ സംഭാഷണത്തിലൂടെ കടന്നു പോകുന്നൊരു ഹ്രസ്വ ചിത്രമാണ് 'തെരുവ്'
തിരുവനന്തപുരംകാരൻ ഓച്ചിറക്കാരിയെ കല്യാണം കഴിച്ച് നാട്ടിലേക്ക് കൊണ്ട് വന്നാൽ എന്താവും? അതും ഈ കോവിഡ് കാലത്ത്, ആഘോഷങ്ങളൊഴിഞ്ഞ നാളിൽ? ഉത്സവങ്ങൾ പോലും നിശബ്ദമായ വഴികളിൽ?
അത്തരമൊരു ദമ്പതികളെ ഈ ഓണക്കാലത്ത് പരിചയപ്പെടുത്തുകയാണ് 'തെരുവ്' എന്ന ഷോർട്ട് ഫിലിം. ഓണമെന്നാൽ തിരുവനന്തപുരമാണ് എന്ന കടുത്ത വിശ്വാസമാണ് ഭർത്താവിനുള്ളത്. എന്നാൽ മഹാമാരിയുടെ കാലത്ത് നാട്ടുകാരുടെ ഏറ്റവും വല്യ നഷ്ടമാണ് തിരുവനന്തപുരത്തെ ആഘോഷം. ഈ വിഷയം പ്രേമയമാക്കി നവദമ്പതിമാരുടെ സംഭാഷണത്തിലൂടെ കടന്നു പോകുന്നൊരു ഹ്രസ്വ ചിത്രമാണ് 'തെരുവ്'.
advertisement
തിരുവനന്തപുരം നഗരത്തിൽ ഓണക്കാലത്ത് ഏറ്റവും കൂടുതൽ ജനത്തിരക്കനുഭവപ്പെടുന്ന കനകക്കുന്ന്, മ്യൂസിയം പ്രദേശങ്ങൾ ഇത്തവണ അനുഭവിച്ച വിജനതയും നിശബ്ദതയും നായകന്റെ മനസ്സിലൂടെ കടന്നു പോകുന്നുണ്ട്. ഭാര്യ തന്റെ നാട്ടിലെ ഓണമാണ് നല്ലതെന്നു പറയുമ്പോഴും തർക്കിക്കാൻ പോകാതെ ഇത്തവണ ഇല്ലാതെപോയ ആ ആഘോഷങ്ങളുടെ വിങ്ങൽ മനസ്സിലൊതുക്കുകയാണ് കഥാനായകൻ.
വിഷ്ണു ഉദയനാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. കിരൺ അശോകൻ എഴുതിയ ചിത്രത്തിൽ ജിബിൻ ഗോപിനാഥും മധുരിമയും അഭിനയിച്ചിരിക്കിന്നു. അഞ്ചു ദിവസം കൊണ്ടാണ് തെരുവ് അണിയറപ്രവർത്തകർ ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 04, 2020 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഓണാഘോഷമില്ലാത്ത തിരുവനന്തപുരം നവദമ്പതികളുടെ കാഴ്ചപ്പാടിൽ ഒരുക്കിയ ഷോർട്ട് ഫിലിം 'തെരുവ്'