കൊച്ചി മെട്രോ തിങ്കളാഴ്ച മുതല്‍ വീണ്ടും ട്രാക്കിലേക്ക്. മെട്രോ ടെയിനുകളും സ്റ്റേഷനുകളും പൂര്‍ണ്ണമായും അണുവിമുക്തമാക്കി. കടുത്ത നിയന്ത്രണങ്ങളോടെയാവും ട്രെയിന്‍ സര്‍വ്വീസ് നടത്തുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യാത്രക്കാരുടെ സുരക്ഷ പരമാവധി ഉറപ്പാക്കിക്കൊണ്ടാകും സര്‍വ്വീസ്.
ഇതിന്റെ ഭാഗമായി യാത്രക്കാരുടെ എണ്ണത്തിലടക്കം നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. പരമാവധി 900 യാത്രക്കാരെ അനുവദിച്ചിരുന്ന മെട്രോയില്‍ ഇനി 200 പേര്‍ക്ക് മാത്രമെ യാത്ര ചെയ്യാനാകു. ഒന്നിടവിട്ട സീറ്റുകളില്‍ യാത്ര ചെയ്യാനാണ് അനുമതി. മെട്രോ ട്രെയിനിലെ താപനില പരമാവധി 26 സെല്‍ഷ്യസായി നിജപ്പെടുത്തും. ശരീരത്തിന്റെ ഊഷ്മാവ് പരിശോധിച്ച ശേഷം മാത്രമാകും യാത്രക്കാരെ അകത്തേയ്ക്ക് പ്രവേശിപ്പിക്കുക.
യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കുന്നതിനും ക്രമീകരണങ്ങളുണ്ട്. ഇതിനായി പണം പ്രത്യേകം ഒരുക്കിയിരിക്കുന്ന പെട്ടിയില്‍ ഇടണം. ടിക്കറ്റ് കൗണ്ടറില്‍ ക്രമീകരിച്ചിരിക്കുന്ന മെഷ്യനില്‍ നിന്നുമാകും ടിക്കറ്റ് ലഭിയ്ക്കുക. 10 മിനിറ്റ് ഇടവേളകളിലായിരിക്കും ട്രെയിന്‍ സര്‍വീസ്. പരമാവധി വായു സഞ്ചാരം സാധ്യമാക്കുന്നതിന് ഓരോ സ്റ്റേഷനുകളിലും 20 സെക്കന്റ് വീതം ട്രെയിന്‍ നിര്‍ത്തിയിടുകയും ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.