TRENDING:

മക്കയിൽ ലിഫ്റ്റ് തകർന്ന് രണ്ട് ഇന്ത്യൻ തീർഥാടകർ മരിച്ചു

Last Updated:

അസീസിയ്യയിലെ 145-ാം നമ്പർ ബിൽഡിങ്ങിലാണ് അപകടമുണ്ടായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മക്ക: മക്കയിൽ ലിഫ്റ്റ് തകർന്ന് രണ്ട് ഇന്ത്യൻ തീർഥാടകർ മരിച്ചു. ബിഹാർ സ്വദേശികളായ മുഹമ്മദ് സിദ്ദീഖ് (73), അബ്ദുൽ ലത്തീഫ് (70) എന്നിവരാണ് മരിച്ചത്. അസീസിയ്യയിലെ 145-ാം നമ്പർ ബിൽഡിങ്ങിലാണ് അപകടമുണ്ടായതെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.
advertisement

ഈ ബിൽഡിങിന്റെ നാലാം നിലയിൽ താമസിച്ചിരുന്ന തീർത്ഥാടകർ പുറത്ത് പോകാനായി ലിഫ്റ്റിന്‍റെ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാൽ ഈ സമയം ലിഫ്റ്റ് മുകളിലായിരുന്നതിനാൽ അബദ്ധത്തിൽ ലിഫ്റ്റ് വരുന്നയിടത്തേക്ക് പ്രവേശിച്ച തീർഥാടകർ താഴേക്ക് പതിക്കുകയായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. ഇന്ത്യൻ ഹജ് മിഷൻ ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസും സാമൂഹിക പ്രവർത്തകരുമെല്ലാം സ്ഥലത്തുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Gulf/
മക്കയിൽ ലിഫ്റ്റ് തകർന്ന് രണ്ട് ഇന്ത്യൻ തീർഥാടകർ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories