റോഡരികിലെ ഈന്തപ്പന മരത്തിലേക്കാണ് കാർ ഇടിച്ചുകയറിയത്. ദമ്മാം ഇൻറര്‍നാഷണല്‍ ഇന്ത്യൻ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇവർ മൂന്നുപേരും. ഒരേ അപ്പാർട്ട്മെന്‍റിലെ അടുത്തടുത്ത ഫ്ലാറ്റുകളിലായാണ് ഈ മൂന്നു വിദ്യാർഥികളും കുടുംബസമേത് താമസിച്ചിരുന്നത്.
ദമാം ഗവര്‍ണര്‍ ഹൗസിന് മുന്നിലുള്ള റോഡില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ദാരുണമായ അപകടം ഉണ്ടായത്. മൂന്നു സഹൃത്തുക്കളും ചേർന്ന് അമ്മാറിന്റെ പിതാവിന്റെ മസ്ദ കാറുമായി പുറത്തേക്ക് പോകുകയായിരുന്നു. ഡ്രൈവിംങ് ലൈസൻസുള്ള ഹസൻ റിയാസാണ് കാര്‍ ഓടിച്ചത്. അമിതവേഗതയിലാണ് കാർ ഓടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. നിയന്ത്രണം വിട്ട് റോഡരികിലുള്ള ഈന്തപ്പനയിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്ന നിലയിലാണ്. കാര്‍ വെട്ടിപ്പൊളിച്ചാണ് മൂന്നു പേരേയും പുറത്തെടുത്തത്.
advertisement
മൂഹമ്മദ് യൂസുഫ് റിയാസ്, റിസ്വാന ബീഗം ദമ്ബതികളുടെ മകനാണ് മരിച്ച ഹസൻ റിയാസ്, ഹൈദരാബാദ് ബഹാദുര്‍പുര സ്വദേശി മുഹമ്മദ് അസ്ഹര്‍, സഹീദ ബീഗം ദമ്ബതികളുടെ മകനാണ് ഇബ്രാഹിം അസ്ഹര്‍. ഇരുവരുടേയും മൃതദേഹങ്ങള്‍ ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിലാണുള്ളത്.