അഖിലിന്റെ സഹോദരന്‍ രാഹുല്‍ രഘുവും യുഎഇയിലെ ഇതേ ഷിപ്പിങ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇദ്ദേഹം പറയുന്നതനുസരിച്ച്, ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അഖില്‍ നാട്ടിലേക്ക് അവസാനമായി വിളിച്ചത്. പിന്നീട് അഖിലിനെ കുറിച്ച് ഒരു വിവരവും ലഭ്യമായിട്ടില്ല.
''കമ്പനി ഇതുവരെ ജീവനക്കാരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല, കമ്പനിയില്‍ നിന്നുള്ള അനുകൂലമായ മറുപടിക്കായി ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കപ്പല്‍ അടുത്തിടെയാണ് യാത്ര തുടങ്ങിയത്. കപ്പലിലുള്ള ഇന്ത്യക്കാരുടെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. നേരത്തെ വിളിച്ചപ്പോള്‍ മറ്റൊരു മലയാളിയുള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ കപ്പലിലുണ്ടെന്ന് പറഞ്ഞു. എന്നാല്‍ മലയാളിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയില്ല'', രാഹുല്‍ രഘു പറഞ്ഞു.
advertisement
Also Read- Accident| കണ്ണൂരിൽ നിർത്തിയ ബസിൽ കാറിടിച്ചു; പുറത്തുനിന്ന കണ്ടക്ടർക്ക് ദാരുണാന്ത്യം
ഞായറാഴ്ച രാത്രി 11 മണിക്ക് അഖില്‍ തന്നെ വിളിച്ചിരുന്നുവെന്നും ഉച്ചയ്ക്ക് ഒരു മണി വരെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് ഒരു വിവരവും ലഭ്യമായിട്ടില്ലെന്നും അഖിലിന്റെ ഭാര്യ ജിതിന പറഞ്ഞു. കായംകുളം കീരിക്കാട് രാമപുരം സ്വദേശിനിയായ ജിതിന ഇപ്പോള്‍ ഉക്രെയ്‌നില്‍ എംബിബിഎസ് അവസാന വര്‍ഷ ദ്യാര്‍ത്ഥിനിയാണ്. ഓഗസ്റ്റ് 20 നായിരുന്നു ഇവരുടെ വിവാഹം. സെപ്റ്റംബറോടെ യുഎഇയിലേക്ക് പോയ അഖില്‍ ഒക്ടോബര്‍ 10നാണ് കപ്പല്‍ യാത്ര ആരംഭിച്ചത്. ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ എം ആരിഫ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിനും സഹമന്ത്രി വി മുരളീധരനും കത്തയച്ചു. അടിയന്തര നടപടി ആവശ്യപ്പെട്ട് അഖിലിന്റെ ബന്ധുക്കള്‍ കേന്ദ്രമന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
യെമന്‍ തീരത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള തുറമുഖ നഗരമായ ഹൊദൈദയ്ക്ക് സമീപമാണ് കപ്പല്‍ റാഞ്ചിയത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ യെമനിലെ സൊകോത്ര ദ്വീപില്‍ നിന്ന് സൗദിയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജസാനിലേക്ക് സൗദി ഫീല്‍ഡ് ഹോസ്പിറ്റല്‍ മാറ്റുന്നതിന്റെ ഭാഗമായി ആശുപത്രി സാമഗ്രികളുമായി പോവുകയായിരുന്നു കപ്പല്‍. കപ്പലില്‍ ആംബുലന്‍സുകള്‍, മെഡിക്കല്‍ കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍, മൊബൈല്‍ അടുക്കളകള്‍, അലക്കുശാലകള്‍, സാങ്കേതിക, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവയുണ്ടെന്ന് സൗദി സര്‍ക്കാരിന്റെ വക്താവ് അറിയിച്ചു.
2014ല്‍ ഹൂതികള്‍ നടത്തിയ ഭരണ അട്ടിമറിയെ തുടർന്നുണ്ടായ രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധത്തിന് ശേഷം യെമനില്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെടുന്ന സര്‍ക്കാരിന്റെ പുനഃസ്ഥാപനത്തിനായി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഒരു സൈനിക സഖ്യം പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും മോശമായ മനുഷ്യത്വപരമായ പ്രതിസന്ധിയെന്നാണ് യെമനിലെ സാഹചര്യത്തെ യുഎന്‍ വിശേഷിപ്പിച്ചത്.
