TRENDING:

കുവൈറ്റിൽ‌ എണ്ണഖനന കേന്ദ്രത്തിലുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു

Last Updated:

അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയതിനെത്തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

advertisement
കുവൈറ്റ് സിറ്റി: കുവൈറ്റ്  അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. തൃശൂര്‍ സ്വദേശി നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന്‍ (40), കൊല്ലം സ്വദേശി സുനില്‍ സോളമന്‍ (43) എന്നിവരാണ് മരിച്ചത്‌. ഇരുവരും ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
സുനിൽ സോളമൻ, നിഷിൽ സദാനന്ദൻ‌
സുനിൽ സോളമൻ, നിഷിൽ സദാനന്ദൻ‌
advertisement

അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയതിനെത്തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കുവൈറ്റിലെ ഇന്ത്യൻ എംബസി അധികൃതരും കമ്പനി അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ജഹ്റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വൈകാതെ ദജീജ് ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Two Malayalis died in an accident at the oil drilling site in Abdali, Kuwait. The deceased were identified as Nishil Sadanandan (40) from Naduvile Parambil, Thrissur, and Sunil Solomon (43) from Kollam. The accident occurred while both were on duty. Reports suggest that the cause of death was a severe head injury sustained in the accident. Further details regarding the incident are yet to be made available.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
കുവൈറ്റിൽ‌ എണ്ണഖനന കേന്ദ്രത്തിലുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories