TRENDING:

മന്ത്രവാദം മുതൽ ഇ-സിഗരറ്റ് വരെ; 45 ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധവും നിയന്ത്രണവും ഏർപ്പെടുത്തി യുഎഇ

Last Updated:

നിരോധിച്ച വസ്തുക്കൾ കൊണ്ടുവരുന്നത് കള്ളക്കടത്തായാണ് കണക്കുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുഎഇയിലേക്ക് എത്തുന്ന യാത്രക്കാര്‍ രാജ്യത്ത് നിരോധനമുള്ള വസ്തുക്കള്‍ ലഗേജില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റ്. 45 ഇനം ഉല്‍പ്പന്നങ്ങള്‍ക്ക് യുഎഇയില്‍ നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനവും മറ്റ് ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണവുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതും നിയന്ത്രണമുള്ളതുമായ ഉല്‍പ്പന്നങ്ങളുടെ കയറ്റുതിയും ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് ഇത്തരം ഉല്‍പ്പന്നങ്ങള്‍ യുഎഇയിലേക്ക് കൊണ്ടു വരുന്നവര്‍ക്കും മറ്റ് രാജ്യത്തേക്ക് കടത്തുന്നവര്‍ക്കും ശിക്ഷ ലഭിക്കും.
advertisement

യുഎഇയിലേക്ക് വരുന്നവര്‍ ലഗേജില്‍ നിരോധിത, നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് അഭ്യര്‍ത്ഥിച്ചു. നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണ്. നിരോധിത, നിയന്ത്രിത വസ്തുക്കള്‍ കസ്റ്റംസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെയും നടപടിയെടുക്കും. നിരോധിച്ച വസ്തുക്കൾ കൊണ്ടുവരുന്നത് കള്ളക്കടത്തായാണ് കണക്കുക. അതിനാൽ ഇത്തരം വസ്തുക്കൾ കൊണ്ടുവന്നാൽ സാധനങ്ങളും ഉപകരണങ്ങളും കണ്ടുകെട്ടുന്നതിന് പുറമെ, പിഴയും അല്ലെങ്കിൽ തടവും കിട്ടാൻ സാധ്യതയുണ്ട്.

നിരോധിത വസ്തുക്കള്‍

ലഹരിമരുന്ന്, വ്യാജ കറന്‍സി, മന്ത്രവാദ സാമഗ്രികള്‍, മതവിരുദ്ധ പ്രസിദ്ധീകരണങ്ങളോ കലാസൃഷ്ടികളോ, ചൂതാട്ട ഉപകരണങ്ങള്‍, ലേസര്‍ പെന്‍ (ചുവന്ന നിറം വരുന്നത്), അപകടകരമായ മാലിന്യങ്ങള്‍, ആസ്ബറ്റോസ് പാനലും പൈപ്പും, ഉപയോഗിച്ചതും അറ്റകുറ്റപ്പണികള്‍ ചെയ്തതുമായ ടയറുകള്‍.

advertisement

നിയന്ത്രിത വസ്തുക്കള്‍

ജീവനുള്ള മൃഗങ്ങള്‍, മത്സ്യങ്ങള്‍, സസ്യങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, ആയുധങ്ങള്‍, വെടിമരുന്ന്, പടക്കങ്ങള്‍, മരുന്നുകള്‍, മറ്റ് സ്‌ഫോടകവസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മാധ്യമ പ്രസിദ്ധീകരണങ്ങളും ഉല്‍പ്പന്നങ്ങളും, ആണവോര്‍ജ ഉല്‍പ്പന്നങ്ങള്‍, ട്രാന്‍സ്മിഷന്‍, വയര്‍ലെസ് ഉപകരണങ്ങള്‍, ആല്‍ക്കഹോളിക് ഡ്രിങ്ക്‌സ്, കോസ്‌മെറ്റിക്‌സ്, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, ഇ-സിഗരറ്റ്, ഇലക്ട്രോണിക് ഹുക്ക, വാഹനങ്ങളുടെ പുതിയ ടയറുകള്‍.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
മന്ത്രവാദം മുതൽ ഇ-സിഗരറ്റ് വരെ; 45 ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധവും നിയന്ത്രണവും ഏർപ്പെടുത്തി യുഎഇ
Open in App
Home
Video
Impact Shorts
Web Stories