TRENDING:

യുഎയിലെ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ ഇനി 8000 ദിർഹം ശമ്പളം വേണം

Last Updated:

മാസ ശമ്പളത്തിന് പുറമെ സ്വന്തം പേരിൽ താമസ സൗകര്യവും ഉള്ളവർക്കേ കുടുംബാംഗങ്ങളെ സ്വന്തം സ്പോൺസർഷിപ്പിൽ കൊണ്ടുവരാനാകൂ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുഎയിലെ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ ഇനി 8000 ദിർഹം ശമ്പളം വേണം. കുറഞ്ഞ ശമ്പള പരിധി ഇരട്ടിയാക്കിയതാണ് പ്രവാസികൾക്ക് തിരിച്ചടിയായത്. ഇതോടെ വ്യക്തിഗത സ്പോൺസർഷിപ്പിൽ കുടുംബാംഗങ്ങളെ വിസിറ്റിംഗ് വിസയിൽ യുഎഇയിൽ കൊണ്ടുവരാനാണ് ഇനി മുതൽ 8,000 ദിർഹം മാസ ശമ്പളം വേണ്ടിയത്. 4,000 ദിർഹം ആയിരുന്നതാണ് ഇരട്ടിയാക്കി ഉയർത്തിയത്. മാസ ശമ്പളത്തിന് പുറമെ സ്വന്തം പേരിൽ താമസ സൗകര്യവും ഉള്ളവർക്കേ കുടുംബാംഗങ്ങളെ സ്വന്തം സ്പോൺസർഷിപ്പിൽ കൊണ്ടുവരാനാകൂ. അതേസമയം, 10,000 ദിർഹം ശമ്പളം ഉണ്ടെങ്കിൽ മാത്രമേ ഇനി മുതൽ പേരകുട്ടികളെ കൊണ്ടുവരാൻ സാധിക്കൂ.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

Also read- ദുബായിലെ ഏറ്റവും വിലയേറിയ വീട് വിൽപ്പനയ്‌ക്ക്: വാങ്ങാനായി ഇന്ത്യയില്‍ നിന്നുള്‍പ്പെടെ ശതകോടീശ്വരന്മാര്‍ എത്തിത്തുടങ്ങി

ദുബായ് താമസ–കുടിയേറ്റ വകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, റസിഡൻസ് വിസയിൽ ഭാര്യയെയും മക്കളെയും കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി 4000 ദിർഹമായി തുടരും. അല്ലെങ്കിൽ 3000 ദിർഹം ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യവും ഉണ്ടായിരിക്കണം. 10,000 ദിർഹം ശമ്പളം ഉണ്ടെങ്കിൽ മാതാപിതാക്കളെ സ്പോൺസർ ചെയ്യാം. ഭാര്യയെയും മക്കളെയും കൊണ്ടുവരുന്നതിനു ശമ്പളത്തോടൊപ്പം 2 ബെഡ് റൂം ഫ്ലാറ്റും വേണമെന്നും വ്യവസ്ഥയുണ്ട്. സന്ദർശക വിസയിലുള്ള കുടുംബാംഗങ്ങളെ റസിഡൻസ് വിസയിലേക്കു മാറ്റാനും അനുമതിയുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎയിലെ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ ഇനി 8000 ദിർഹം ശമ്പളം വേണം
Open in App
Home
Video
Impact Shorts
Web Stories