TRENDING:

UAE| യുഎഇയില്‍ ചൂട് 50 ഡിഗ്രിക്ക് തൊട്ടടുത്ത്; വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് മുന്നറിയിപ്പ്

Last Updated:

മെയ് 31ന് അൽഐനിലെ അൽറൗദയിൽ 49.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ രേഖപ്പെടുത്തിയത് 45 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അബുദാബി: യുഎഇയിൽ ചൂട് വർധിക്കുനന്. പകൽ താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുത്തു. മെയ് 31ന് അൽഐനിലെ അൽറൗദയിൽ 49.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ രേഖപ്പെടുത്തിയത് 45 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയാണ്. അന്തരീക്ഷ ഈർപ്പം 100 ശതമാനമായി ഉയരുന്നതും ഉഷ്ണം കൂട്ടും. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
advertisement

അൽഐനിൽ ഇന്നലെ അനുഭവപ്പെട്ട കൂടിയ ചൂട് 48 ഡിഗ്രി സെൽഷ്യസായിരുന്നു. ഫുജൈറയിലും അൽഐനിലുമാണ് ഇന്നലെ കൂടിയ താപനില രേഖപ്പെടുത്തിയത്. വേനൽക്കാലങ്ങളിൽ യുഎഇയിൽ ചൂട് 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നത് ആദ്യമല്ല. 2023 ജൂലൈ 16ന് അബുദാബിയുടെ പടിഞ്ഞാറൻ പ്രദേശമായ അൽ ദഫ്രയിൽ താപനില 50.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. 2021 ജൂൺ ആറിന് അൽഐൻ സ്വൈഹാനിലും 2017ൽ മെസൈറിലും താപനില 51.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.

പകൽ സമയങ്ങളിൽ കടുത്ത ചൂടുള്ള സമയത്ത് സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഈ സമയത്ത് പ്രത്യേകിച്ച് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പ്രായമായവരും കുട്ടികളും പുറത്തിറങ്ങാതിരിക്കുന്നതാണ് ഉചിതം. പുറത്തിറങ്ങുന്നവർ കുട കരുതണം. സൺ ഗ്ലാസ് ഉപയോഗിക്കുന്നതും നല്ലതാണ്. അയഞ്ഞ പരുത്തി വസ്ത്രമാണ് ഉത്തമം.

advertisement

Summary: According to UAE's National Center of Meteorology, the maximum temperature in the country was recorded at 49.2°C in the Rawdah area of Al Ain at 2:15 pm on May 31.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
UAE| യുഎഇയില്‍ ചൂട് 50 ഡിഗ്രിക്ക് തൊട്ടടുത്ത്; വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് മുന്നറിയിപ്പ്
Open in App
Home
Video
Impact Shorts
Web Stories