ഇത് നിക്ഷേപ നിരക്കുകളില്‍ പ്രതിഫലിക്കുന്നുണ്ട്. കൈയിൽ പണമുള്ള നിക്ഷേപകര്‍ക്ക് ബാങ്ക് ഡെപ്പോസിറ്റ് ഓപ്ഷന്‍ വളരെ അനുയോജ്യമാണ്, എന്നാല്‍ പ്രോപ്പര്‍ട്ടി നിക്ഷേപങ്ങള്‍ക്കാണ് ഇപ്പോഴും ആവശ്യക്കാര്‍ ഏറെയുള്ളത്. എന്നാല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും ഫ്രീലാന്‍സ് പ്രൊഫഷണലുകള്‍ക്കുമുള്ള മികച്ച സ്ഥലമായി യുഎഇ മാറുന്നതോടെ, ബാങ്ക് നിക്ഷേപ പദ്ധതികൾക്ക് ഇപ്പോൾ ആവശ്യക്കാരേറുകയാണ്. കാരണം യുഎഇയിലെ ദീര്‍ഘകാല റെസിഡന്‍സി വിസയായ ഗോൾഡൻ വിസ ലഭിക്കാൻ അക്കൌണ്ടിൽ 2 മില്യൺ ദിർഹം ഉള്ളവർക്കും അവസരമുണ്ട്.
യുഎഇ അംഗീകൃത നിക്ഷേപ ഫണ്ടില്‍ നിന്നുള്ള ഒരു കത്ത് ഇതിന് ആവശ്യമാണ്, കൂടാതെ ഇത് ഇമിഗ്രേഷന്‍ അധികൃതർക്ക് നല്‍കുകയും വേണം. യുഎഇ ഗോള്‍ഡന്‍ വിസ നേടുന്നതിനുള്ള വളരെ ലളിതമായ മാര്‍ഗമാണിതെന്ന് കണ്‍സള്‍ട്ടന്‍സി പിആര്‍ഒ പാര്‍ട്ണര്‍ ഗ്രൂപ്പിലെ കൊമേഷ്യൽ ഡയറക്ടര്‍ ജെയിംസ് സ്വല്ലോ പറയുന്നു. നടപടിക്രമങ്ങള്‍ വളരെ ലളിതമാണെന്നുള്ളതാണ് ഡെപ്പോസിറ്റ് സ്‌കീമിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയ്ക്ക് കാരണം. ഈ ഓപ്ഷന് യുഎഇ അംഗീകൃത നിക്ഷേപ ഫണ്ടില്‍ നിന്ന് ഒരു കത്ത് നേടുകയും അത് ഇമിഗ്രേഷന്‍ അധികൃതർക്ക് നല്‍കുകയും വേണം.
advertisement
നിക്ഷേപത്തിന്റെ കാലാവധി
വ്യക്തിഗത അക്കൗണ്ടില്‍ 2 മില്യണ്‍ ദിര്‍ഹം 2 വര്‍ഷത്തേയ്ക്ക് സ്ഥിര നിക്ഷേപമായി ഉണ്ടായിരിക്കണം. അതിനുശേഷം ഇത് പിന്‍വലിക്കാവുന്നതാണ്. വ്യക്തികള്‍ അവരുടെ ബാങ്കിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റ് നിബന്ധനകള്‍ വ്യക്തമായി അറിഞ്ഞിരിക്കണം, കാരണം ചില ബാങ്കുകളിൽ ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ കാലയളവ് രണ്ട് വര്‍ഷത്തേക്കാള്‍ കൂടുതലാണ്. ദീര്‍ഘകാല റെസിഡന്‍സി വിസയ്ക്ക് ഈ വഴി തിരഞ്ഞെടുക്കുന്ന എല്ലാ വ്യക്തികളും ശ്രദ്ധിക്കേണ്ട കാര്യമാണിത്. സ്ഥിരനിക്ഷേപ കാലാവധി ബാങ്കിനെ ആശ്രയിച്ച് വ്യത്യാസപ്പെടാമെന്നും നിക്ഷേപകര്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുയോജ്യമായ കാലാവധി തിരഞ്ഞെടുക്കണമെന്നും ബാങ്കിംഗ് വൃത്തങ്ങള്‍ പറയുന്നു.