TRENDING:

താൽപര്യമുണ്ടോ? യുഎഇക്ക് യുവജന മന്ത്രിയെ വേണം; യുവാക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു;ഒരു നിബന്ധനയുണ്ട്

Last Updated:

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുഎഇയിൽ യുവജന വകുപ്പ് മന്ത്രിയാകാൻ താൽപര്യമുണ്ടോ? എന്നാൽ ഇപ്പോഴാണ് പറ്റിയ സമയം. യുഎഇയുടെ യുവജന വകുപ്പ് മന്ത്രിയുടെ സ്ഥാനത്തേക്ക് അപേക്ഷകൾ ക്ഷണിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിരവധി യുവാക്കൾ ഇതിനകം അദ്ദേഹത്തിന്റെ പോസ്റ്റിന് പ്രതികരണവുമായി രം​ഗത്തെത്തിയിട്ടുണ്ട്. “രാജ്യത്തെ യുവജനങ്ങളെ പ്രതിനിധീകരിക്കുകയും അവരുടെ പ്രശ്‌നങ്ങൾ അറിയുകയും പരിഹാരം കാണുകയും ചെയ്യുന്ന യുവാവിനെയോ യുവതിയെയോ ആവശ്യമുണ്ട്”, എന്നാണ് പോസ്റ്റിൽ പറ‍ഞ്ഞിരുന്നത്. അറിയിപ്പെത്തി ഏഴ് മണിക്കൂറിനുള്ളിൽ, ഏകദേശം 5,000 പേരാണ് അപേക്ഷ സമർപ്പിച്ചത്.
ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
advertisement

തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകന് യുഎഇ കാബിനറ്റിൽ യുവജന മന്ത്രിയാകാൻ സാധിക്കും. അപേക്ഷകർക്ക് യുഎഇയെക്കുറിച്ച് നല്ല അറിവുണ്ടായിരിക്കണം. രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ തത്പരരും ധൈര്യം ഉള്ളവരും ആയിരിക്കണം. ഇവർക്ക് മാതൃരാജ്യത്തെ സേവിക്കാനുള്ള മനസ് ഉണ്ടായിരിക്കണം എന്നും ഷെയ്ഖ് മുഹമ്മദ് എക്സിൽ കുറിച്ചു. അപേക്ഷകൾ കാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ഇമെയിൽ അയക്കണം. ContactUs@moca.gov.ae എന്ന വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്.

അപേക്ഷകൾ മെയിൽ ചെയ്യുന്നതിനു പുറമേ, നിരവധി പേർ ഷെയ്ഖ് മുഹമ്മദിന്റെ എക്സിലെ പോസ്റ്റിനു താഴെ പ്രതികരണം അറിയിക്കുന്നുണ്ട്. മന്ത്രിയെ ഈ രീതിയിൽ അന്വേഷിക്കുന്നത് പുരോഗമനപരവും സുതാര്യവും ഫലപ്രദവുമായ മാർ​ഗം ആണെന്ന് ചിലർ പ്രശംസിച്ചു. രാജ്യത്തെ സേവിക്കാൻ താത്പര്യം ഉള്ള ചിലർ എക്സിലെ പോസ്റ്റിനു താഴെ അക്കാര്യം അറിയിച്ചിട്ടുമുണ്ട്. “ഞാൻ യുവജനങ്ങൾക്കും സമൂഹത്തിനും ഇടയിൽ മധ്യവർത്തിയായി ഉണ്ടാകും. ചരിത്രത്തിലെ തന്നെ, ഏറ്റവും മികച്ച യുവജന മന്ത്രിയാകാൻ ഞാൻ പരിശ്രമിക്കും”, എന്നാണ് ഒരാളുടെ കമന്റ്.

advertisement

യുവ നേതാക്കളെ വളർത്തിയെടുക്കുക എന്നത് യുഎഇ സർക്കാർ മുൻഗണന നൽകുന്ന കാര്യങ്ങളിലൊന്നാണ്. യുവാക്കൾ തങ്ങൾക്ക് എത്രത്തോളം പ്രിയപ്പെട്ടവരാണെന്ന് രാജ്യത്തെ നേതാക്കൾ പലപ്പോഴും പറയാറുമുണ്ട്. രാജ്യത്ത് വളരെ ശക്തമായ ഒരു യുവജന നയവും പ്രാബല്യത്തിലുണ്ട്.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെ തിരഞ്ഞെടുത്തതും യുഎഇ ആണ്. 2016-ൽ സ്ഥാമനേറ്റ ഷമ്മ ബിൻത് സൊഹൈൽ ഫാരിസ് അൽ മസ്‌റൂയി ആണത്. രാജ്യത്തുടനീളമുള്ള സർവകലാശാലകൾ നാമനിർദ്ദേശം ചെയ്ത യുവാക്കളുടെ പട്ടികയിൽ നിന്നാണ് ഷമ്മയെ തിരഞ്ഞെടുത്തത്. 22-ാം വയസിൽ യുവജനകാര്യ സഹമന്ത്രിയാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നാഷണൽ യൂത്ത് സ്ട്രാറ്റജി, എമിറാത്തി യൂത്ത് ബോർഡ് അംഗത്വം, യൂത്ത് കൗൺസിലുകൾ, യൂത്ത് സർക്കിളുകൾ, ഫെഡറൽ യൂത്ത് അതോറിറ്റി എന്നിവയെല്ലാം രാജ്യത്തെ യുവാക്കൾക്കായി യുഎഇ ആരംഭിച്ച പദ്ധതികളാണ്.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
താൽപര്യമുണ്ടോ? യുഎഇക്ക് യുവജന മന്ത്രിയെ വേണം; യുവാക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു;ഒരു നിബന്ധനയുണ്ട്
Open in App
Home
Video
Impact Shorts
Web Stories