“ഇരു രാജ്യങ്ങളുടെയും പ്രത്യേകിച്ചും മേഖലയുടെയും പ്രയോജനത്തിനായുള്ള നയതന്ത്രബന്ധം”- എന്നാണ് യുഎഇ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. പ്രതിരോധമന്ത്രിമാരായ ബാവർദിയും ഗാന്റ്സും 10 മിനിറ്റോളം ഫോണിൽ സംസാരിച്ചതായും വാം റിപ്പോർട്ടിൽ പറയുന്നു. “പരസ്പരം തുറന്ന ബന്ധം കാത്തുസൂക്ഷിക്കാൻ ധാരണയായി” ഗാന്‍റ്സിന്‍റെ ഓഫീസ് വ്യക്തമാക്കി. “ഞങ്ങൾ പ്രധാനപ്പെട്ട സുരക്ഷാ താൽപ്പര്യങ്ങൾ പങ്കിടുന്നു, സഹകരണം പ്രാദേശിക സ്ഥിരതയെ ശക്തിപ്പെടുത്തും,” ഗാന്റ്സിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
ഓഗസ്റ്റ് 13 ന് പ്രഖ്യാപിച്ച യുഎഇ-ഇസ്രായേൽ നയതന്ത്ര കരാർ, പശ്ചിമേഷ്യയിൽ ഇറാനെയും സുന്നി ഇസ്ലാമിക തീവ്രവാദികളെയും നേരിടുന്നതിൽ ഒരു പുതിയ അച്ചുതണ്ടായി മാറുമെന്ന് വിലയിരുത്തുന്നു. കൂടാതെ 70 വർഷത്തിനുശേഷം ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ അറബ് രാജ്യമായി യുഎഇ മാറുന്നു.
advertisement
സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തിങ്കളാഴ്ച ഇസ്രയേലിന് ഉറപ്പ് നൽകി. യുഎഇയുമായുള്ള ഭാവിയിലെ ഏതെങ്കിലും ആയുധ ഇടപാടുകൾക്ക് കീഴിൽ ഈ മേഖലയിൽ സൈനിക നേട്ടം നിലനിർത്താമെന്നാണ് അദ്ദേഹത്തിന്‍റെ വാഗ്ദ്ധാനം.
You may also like:Pulwama Terror Attack | പുൽവാമ ഭീകരാക്രമണ കേസിൽ 5000 പേജുള്ള കുറ്റപത്രം; മസൂദ് അസർ ഉൾപ്പെടെ 20 പേർ പ്രതിപ്പട്ടികയിൽ [NEWS]Annamalai Kuppuswamy| കർണാടക പൊലീസിലെ 'സിങ്കം'; ഐപിഎസ് രാജിവെച്ച യുവ ഓഫീസർ തമിഴ്നാട്ടിൽ ബിജെപിയിൽ ചേർന്നു [NEWS] കാസർഗോഡ് 15 വയസുകാരി പീഡനത്തിനിരയായി; അയൽവാസി ഉൾപ്പെടെ രണ്ടുപേർക്കെതിരെ പോക്സോ കേസ് [NEWS]
സൈബർ, നിരീക്ഷണ മേഖലകളിൽ സുരക്ഷാ ഉൽപ്പന്നങ്ങൾ യുഎഇയ്ക്ക് ഇസ്രായേൽ വിറ്റതായി പ്രതിരോധ വ്യവസായ വൃത്തങ്ങൾ അറിയിച്ചു. ടൊറന്റോ സർവകലാശാലയുടെ സിറ്റിസൺ ലാബിന്റെ ഒരു പഠനം ഇസ്രായേലിന്റെ എൻഎസ്‌ഒ ഗ്രൂപ്പ് നിർമ്മിക്കുന്ന സ്പൈവെയർ സാങ്കേതികവിദ്യകളെ യുഎഇയിലെ രാഷ്ട്രീയ നിരീക്ഷണങ്ങൾക്കായി പ്രയോജനപ്പെടുത്തിയേക്കാമെന്ന് സൂചന നൽകുന്നു. 2000-ന്‍റെ തുടക്കത്തിൽ, യുഎഇയ്ക്ക് ഡ്രോണുകൾ വിൽക്കാൻ ഇസ്രായേൽ ചർച്ചകൾ നടത്തിയിരുന്നുവെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.