കാസർഗോഡ് 15 വയസുകാരി പീഡനത്തിനിരയായി; അയൽവാസി ഉൾപ്പെടെ രണ്ടുപേർക്കെതിരെ പോക്സോ കേസ്
- Published by:Rajesh V
- news18-malayalam
Last Updated:
വീടിന് സമീപം മേൽക്കൂര നിർമാണത്തിന് വന്ന യുവാവും അയൽക്കാരനുമാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി.
കാസർഗോഡ് പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചതായാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്. 2019 സെപ്റ്റംബറിലും 2020 ഫെബ്രുവരിയിലുമാണ് പീഡനം നടന്നത്. വീടിന് സമീപം മേൽക്കൂര നിർമാണത്തിന് വന്ന യുവാവും അയൽക്കാരനുമാണ് പ്രതികൾ എന്നാണ് പ്രാഥമിക വിവരം.
പോക്സോ വകുപ്പ് പ്രകാരമാണ് കാസർകോട് ടൗൺ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നത്. ഈ മാസം 21നാണ് കേസ് റജിസ്റ്റർ ചെയ്തത്.
കഴിഞ്ഞദിവസം നീലേശ്വരം തൈക്കടപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവും മാതാവും ഉൾപ്പെടെ പത്തുപേർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തിരുന്നു. ഇതിൽ പിതാവും അയൽവാസികളും ഉൾപ്പെടെ 7 പേർ അറസ്റ്റിലാണ്. കുട്ടിയെ ഗർഭചിദ്രം നടത്തിയ രണ്ട് ഡോക്ടർമാർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ പിടികൂടാനായിട്ടില്ല.ഇവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമം നടത്തുന്നതായാണ് വിവരം.
advertisement
TRENDING സ്വാതന്ത്ര്യാനന്തരം 73 വർഷം; 19 കോൺഗ്രസ് പ്രസിഡന്റുമാർ; 13 പേരും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളവർ [NEWS]മൂന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം; ഉമ്മൻ ചാണ്ടിയുടെ റെക്കോഡ് മറികടന്ന് പിണറായി വിജയൻ [NEWS] Prabhas | ആദിപുരുഷിനു വേണ്ടി വമ്പൻ മേക്കോവറിൽ പ്രഭാസ് എത്തുന്നു[NEWS]
ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയുള്ള പീഡനം സംഭവങ്ങൾ തുടർക്കഥയാകുന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്.
Location :
First Published :
August 25, 2020 1:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർഗോഡ് 15 വയസുകാരി പീഡനത്തിനിരയായി; അയൽവാസി ഉൾപ്പെടെ രണ്ടുപേർക്കെതിരെ പോക്സോ കേസ്