ഷാർജയിൽ താമസിക്കുന്ന ആലപ്പുഴ ചന്തിരൂർ അൽസനാബിലിൽ മുഹമ്മദ് അസ് ലമിന്റെയും സുനിതയുടെയും മകളാണ് തസ്നീം അസ്ലം. വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് യു എ ഇ ഈ ഗോൾഡൻ വിസ നൽകുന്നത്. ഏതായാലും 2031 മെയ് 23 വരെ യു എ ഇയിൽ താമസിക്കാനുള്ള വിസയാണ് തസ്നീമിന് ലഭിച്ചിരിക്കുന്നത്.
അലോപ്പതിക്ക് എതിരായ അധിക്ഷേപം; ബാബാ രാംദേവിന് പിന്തുണയുമായി ഉത്തർപ്രദേശ് BJP എംഎൽഎ
ഒരു ഒന്നാം റാങ്ക് സ്വന്തമാക്കിയതാണ് തസ്നീമിന്റെ വിസാ നേട്ടത്തിന് കാരണമായത്. കഴിഞ്ഞവർഷം ഷാർജ അൽ ഖാസിമിയ സർവകലാശാലയിൽ നിന്ന് ഇസ്ലാമിക് ശരീഅയിൽ ഡിഗ്രിയിൽ തസ്നീം ഒന്നാം റാങ്ക് നേടിയിരുന്നു. ഇതാണ് ഗോൾഡൻ വിസ ലഭിക്കുന്നതിന് കാരണമായത്.
advertisement
ഖുർ ആൻ മനഃപാഠമാക്കിയ തസ്നീം ഷാർജ സർവകലാശാലയിൽ തന്നെ ഫിഖ്ഹിൽ (ഇസ്ലാമിക കർമശാസ്ത്രം)പി ജിക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് തസ്നീമിന് ഗോൾഡൻ വിസ ലഭിച്ചത്. പഠനത്തിനൊപ്പം പാഠ്യേതര വിഷയങ്ങളിലും മിടുക്കിയാണ് തസ്നീം. സി ബി എസ് ഇ പ്ലസ് ടു പരീക്ഷയിൽ യു എ ഇയിൽ നിന്ന് നാലാം റാങ്കോടെയാണ് തസ്നീം പാസായത്.
Watch | സ്വന്തം നിഴൽ കണ്ട് അമ്പരന്ന് കുഞ്ഞുജിറാഫ്; സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ
പ്ലസ് ടു പഠനം സ്കോളർഷിപ്പോടു കൂടി എമിറേറ്റ്സ് നാഷണൽ സ്കൂളിൽ ആയിരുന്നു. അതിനു ശേഷം അൽ ഖാസിമിയ സർവകലാശാലയിൽ സ്കോളർഷിപ്പോടെ പ്രവേശനം നേടി. ഇത് തസ്നീമിന്റെ ജീവിതത്തിൽ വഴിത്തിരിവായി. നാലു വർഷത്തെ പഠനം കഴിഞ്ഞപ്പോൾ 72 രാജ്യങ്ങളിലെ വിദ്യാർത്ഥികളെ മറികടന്ന് ആയിരുന്നു തസ്നീം ഒന്നാം റാങ്ക് സ്വന്തമാക്കിയത്.
അറബി പരിഭാഷയിലും കഴിവു തെളിയിച്ചിട്ടുള്ള തസ്നീം അൽ ഹാസിം ഡോക്യുമെന്റ്സ് എന്ന പേരിൽ ടൈപ്പിങ് സെന്റർ നടത്തുന്ന പിതാവിനെ സഹായിക്കാറുണ്ട്. പഠനത്തിനിടയിൽ ഷാർജ സർക്കാരിന്റെ ഖുർആൻ ആൻഡ് സുന്ന ഡിപ്പാർട്മെന്റിൽ അധ്യാപികയായും ജോലി ചെയ്തിരുന്നു. ഷാർജ എമിറേറ്റ്സ് നാഷണൽ സ്കൂളിലെ അധ്യാപികയാണ് അമ്മ സുനിത. ഷാർജ മുൻസിപ്പാലിറ്റി പബ്ലിക് ഹെൽത്ത് ക്ലിനിക് മുൻ ജീവനക്കാരനായിരുന്നു പിതാവ് അസ്ലം.