അലോപ്പതിക്ക് എതിരായ അധിക്ഷേപം; ബാബാ രാംദേവിന് പിന്തുണയുമായി ഉത്തർപ്രദേശ് BJP എംഎൽഎ

Last Updated:

ഡോക്ടർമാരുടെ സംഘടനയിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് അങ്ങേയറ്റം നിർഭാഗ്യകരമായ പ്രസ്താവന പിൻവലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ ബാബാ രാംദേവിനോട് ആവശ്യപ്പെട്ടത്.

Baba Ramdev
Baba Ramdev
അലോപ്പതിക്ക് എതിരെ രംഗത്തെത്തിയ യോഗഗുരു ബാബ രാംദേവിനെ പിന്തുണച്ച് ഉത്തർപ്രദേശിലെ ബി ജെ പി എംഎൽഎ സുരേന്ദ്ര സിംഗ്. വ്യാഴാഴ്ചയാണ് ബാബാ രാംദേവിനെ പിന്തുണച്ച് ഭൈരിയ എം എൽ എ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. അലോപ്പതിക്ക് എതിരായ പരാമർശത്തിന് ബാബാ രാംദേവിന് പിന്തുണ നൽകിയ അദ്ദേഹം ഇന്ത്യൻ വൈദ്യശാസ്ത്രത്തിന്റെ പതാകവാഹകനെന്ന് ബാബാ രാംദേവിനെ വിശേഷിപ്പിക്കുകയും ചെയ്തു.
'ഇന്നത്തെ വൈദ്യശാസ്ത്ര സമ്പ്രദായത്തെ വിലയേറിയതാക്കി സമൂഹത്തെ കൊള്ളയടിക്കുന്നവർ ധാർമ്മികതയെക്കുറിച്ചുള്ള പാഠങ്ങൾ നൽകുന്നു. 10 രൂപ വിലവരുന്ന ഗുളികകൾ 100 രൂപയ്ക്ക് വിൽക്കുന്ന വെളുത്ത വസ്ത്രത്തിലെ കുറ്റവാളികളാണ് അലോപ്പതി രംഗത്ത്. അവർ സമൂഹത്തിലെ അഭ്യുദയകാംക്ഷികളല്ല,' - സിംഗ് പറഞ്ഞു.
അതേസമയം, അലോപ്പതിയും ആയുർവേദവും സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. അലോപ്പതി ഉപകാരപ്രദമാണെങ്കിലും ആയുർവേദവും ഒട്ടും മോശമല്ല. ഈ ഒരു അർത്ഥത്തിൽ വേണം രോഗികളെ വൈദ്യൻമാർ ശുശ്രൂഷിക്കാനെന്നും ബി ജെ പി എംഎൽഎ പറഞ്ഞു.
advertisement
'ഇന്ത്യൻ വൈദ്യശാസ്ത്രത്തിന്റെ പതാകവാഹകനായ രാംദേവ് ജിയെ ഞാൻ അഭിനന്ദിക്കുന്ന. ആയുർവേദത്തിലൂടെ 'സ്വാസ്ഥ് ഭാരത്, സമർത്ഥ് ഭാരത് അഭിയാൻ എന്നിവ ആരംഭിച്ചത് അദ്ദേഹമാണ്' - ബി ജെ പി എംഎൽഎ അദ്ദേഹത്തിന്റെ പോസ്റ്റിൽ പറഞ്ഞു.
അലോപ്പതിക്ക് എതിരെ ബാബാ രാംദേവ് സംസാരിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് വൈറലായിരുന്നു. കൊറോണ വൈറസ് അണുബാധയ്ക്ക് നൽകുന്ന ചില മരുന്നുകളെ അതിൽ ബാബാ രാംദേവ് ചോദ്യം ചെയ്യുന്നുണ്ട്. ഈ പരാമർശങ്ങൾ പിൻവലിക്കാൻ അദ്ദേഹം ഞായറാഴ്ച നിർബന്ധിതനായിരുന്നു. കോവിഡ് 19നുള്ള അലോപ്പതി മരുന്ന് കഴിച്ച് ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം.
advertisement
ഡോക്ടർമാരുടെ സംഘടനയിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് അങ്ങേയറ്റം നിർഭാഗ്യകരമായ പ്രസ്താവന പിൻവലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ ബാബാ രാംദേവിനോട് ആവശ്യപ്പെട്ടത്.
ഒരു ദിവസത്തിനുശേഷം യോഗ ഗുരു തുറന്ന കത്തിൽ തന്റെ ട്വിറ്റർ ഹാൻഡിൽ നിന്ന് 25 ചോദ്യങ്ങൾ ഐ‌എം‌എയ്ക്ക് നൽകി. രോഗങ്ങൾക്ക് സ്ഥിരമായ ആശ്വാസം അലോപ്പതി വാഗ്ദാനം ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചു. ഇതിനിടെ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയോട് വളരെ രൂക്ഷമായ രീതിയിൽ ആയിരുന്നു യോഗഗുരുവിന്റെ പ്രതികരണം.
മലയാളം വാർത്തകൾ/ വാർത്ത/India/
അലോപ്പതിക്ക് എതിരായ അധിക്ഷേപം; ബാബാ രാംദേവിന് പിന്തുണയുമായി ഉത്തർപ്രദേശ് BJP എംഎൽഎ
Next Article
advertisement
എ ഐ ഓഫർ നവീകരിച്ച് Jio; ജെമിനി 3 ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും
എ ഐ ഓഫർ നവീകരിച്ച് Jio; ജെമിനി 3 ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും
  • ജിയോ 5ജി ഉപയോക്താക്കൾക്ക് ജെമിനി 3 എ ഐ മോഡൽ സൗജന്യമായി ലഭ്യമാകും.

  • ജിയോ 5ജി ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് ഗൂഗിൾ എ ഐ പ്രോ സേവനം സൗജന്യമായി ലഭിക്കും.

  • ജിയോയുടെ ഗൂഗിൾ പ്രോ ആനുകൂല്യം ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും ലഭ്യമാണ്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement