Watch | സ്വന്തം നിഴൽ കണ്ട് അമ്പരന്ന് കുഞ്ഞുജിറാഫ്; സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ
Watch | സ്വന്തം നിഴൽ കണ്ട് അമ്പരന്ന് കുഞ്ഞുജിറാഫ്; സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ
മണ്ണിൽ തന്റെ നിഴൽ കണ്ട് അത്ഭുതപ്പെടുന്ന കുട്ടി ജിറാഫിനെ കാണിച്ചു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ജിറാഫ് നിഴൽ എന്താണെന്ന് മനസിലാക്കാനും അതിനോട് പൊരുത്തപ്പെടാനും ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.
ഒരു കുഞ്ഞു ജിറാഫിന്റെ ഹൃദയസ്പർശിയായ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ വിശേഷം. ഇന്റർനെറ്റിൽ വൈറലായി മാറിയ ഒരു മിനിറ്റ് ദൈർഘ്യമുള്ള ആ വീഡിയോയിൽ ആദ്യമായി നിഴൽ കാണുന്ന ഒരു ജിറാഫ് കുഞ്ഞിനെയാണ് കാണാനാവുക. ഓസ്‌ട്രേലിയയിലെ മൊണാർട്ടോ സഫാരി പാർക്കിൽ നിന്നാണ് കുട്ടി ജിറാഫിന്റെ നിഷ്കളങ്കതയും ഔത്സുക്യവും കൗതുകവുമൊക്കെ ഒപ്പിയെടുത്ത ആ വീഡിയോ ഷൂട്ട് ചെയ്തത്.
ഇക്കഴിഞ്ഞ മെയ് ഏഴിനാണ് ജിറാഫ് ജനിച്ചതെന്ന് റോയിറ്റേഴ്‌സിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വീഡിയോ റെക്കോർഡ് ചെയ്തത് മെയ് 21നാണ്. സ്വന്തം നിഴൽ കണ്ട് അമ്പരക്കുന്ന കുട്ടി ജിറാഫ് നിഴലിനെക്കുറിച്ച് സ്വയം മനസിലാക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് വീഡിയോയിൽ കാണാൻ കഴിയുക. കൊറോങ്കോ എന്നാണ് ഈ കുട്ടി ജിറാഫിന്റെ അമ്മയുടെ പേര്. ഇതുവരെ കുട്ടി ജിറാഫിന് പേരൊന്നും നൽകിയിട്ടില്ലെന്ന് സഫാരി പാർക്കിന്റെ അധികൃതർ വ്യക്തമാക്കുന്നു.
A baby giraffe discovers her own shadow in a video captured at the Monarto Safari Park in Australia 🦒 pic.twitter.com/XkEzwBqdCC
വീഡിയോയുടെ പശ്ചാത്തലത്തിൽ അത് റെക്കോർഡ് ചെയ്യുന്ന വ്യക്തിയുടെ ശബ്ദവും കേൾക്കാൻ കഴിയുന്നുണ്ട്. സ്വന്തം നിഴൽ കണ്ട് അമ്പരക്കുന്ന ജിറാഫിനെ സൂചിപ്പിച്ചു കൊണ്ട് എത്ര മനോഹരമാണ് ഈ കാഴ്ച എന്നാണ് അദ്ദേഹം പറയുന്നത്. വീഡിയോയിൽ ഉടനീളം അദ്ദേഹത്തിന്റെ അടക്കിപ്പിടിച്ച ചിരിയും നമുക്ക് കേൾക്കാൻ കഴിയും. കുട്ടി ജിറാഫിന്റെ ദൃശ്യങ്ങളുടെ സൗന്ദര്യത്തിന് മാറ്റേകിക്കൊണ്ട് അദ്ദേഹം ജിറാഫിനോട് ഒരു ചോദ്യവും ചോദിക്കുന്നു. 'നിനക്ക് സ്വന്തം നിഴൽ ഇഷ്ടപ്പെട്ടോ? അത് നിന്റെ സുഹൃത്താണോ?' എന്നതായിരുന്നു രസകരമായ ആ ചോദ്യം.
മണ്ണിൽ തന്റെ നിഴൽ കണ്ട് അത്ഭുതപ്പെടുന്ന കുട്ടി ജിറാഫിനെ കാണിച്ചു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ജിറാഫ് നിഴൽ എന്താണെന്ന് മനസിലാക്കാനും അതിനോട് പൊരുത്തപ്പെടാനും ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ആ ജിറാഫ് തലയും കാലുകളും അനക്കി നിഴലിന് എന്താണ് മാറ്റമുണ്ടാകുന്നതെന്ന് സാകൂതം നിരീക്ഷിക്കുന്നതും നമുക്ക് കാണാം. നിഴലിനെക്കുറിച്ച് വലിയ കൗതുകമാണ് ആ കുട്ടി ജിറാഫിനുള്ളതെന്ന് വീഡിയോ കാണുന്നവർക്ക് മനസിലാകും.
റോയിറ്റേഴ്‌സിന്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കു വെയ്ക്കപ്പെട്ട വീഡിയോ തൊണ്ണൂറായിരത്തിലധികം ആളുകൾ ഇതിനകം കണ്ടു കഴിഞ്ഞു. സ്നേഹവും അത്ഭുതവും പ്രകടിപ്പിക്കുന്ന പ്രതികരണങ്ങളാണ് സോഷ്യൽമീഡിയ ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്നത്. നിരവധി ആളുകൾ വീഡിയോ തങ്ങളുടെ പ്രൊഫൈലുകളിൽ പങ്കു വെക്കുന്നുണ്ട്. 'ഓസ്‌ട്രേലിയയിലെ മൊണാർട്ടോ സഫാരി പാർക്കിൽ നിന്ന് ഷൂട്ട് ചെയ്ത ഈ വീഡിയോയിൽ ഒരു കുട്ടി ജിറാഫ് സ്വന്തം നിഴൽ ആദ്യമായി തിരിച്ചറിയുന്നു' - എന്ന ക്യാപ്ഷനോടു കൂടിയാണ് റോയിറ്റേഴ്‌സ് ഈ വീഡിയോ പങ്കുവെച്ചത്. നിഴൽ കാണുമ്പോഴുള്ള ഈ കുട്ടി ജിറാഫിന്റെ പ്രതികരണം സാധാരണ കുഞ്ഞുങ്ങളുടെ പ്രതികരണം പോലെ തന്നെയുണ്ട് എന്നാണ് ഒരു വ്യക്തി കമന്റ് ചെയ്തത്. സ്വന്തം നിഴൽ കാണുമ്പോൾ താനും ഇതു പോലൊക്കെ ചെയ്യാറുണ്ട് എന്ന് നർമത്തിന്റെ മേമ്പൊടിയോടെ മറ്റൊരാൾ കമന്റ് ചെയ്തത്.
Keywords: Giraffe, Baby Giraffe, Safari Park, Australia, Reuters, Viral Video, ജിറാഫ്, കുട്ടി ജിറാഫ്, സഫാരി പാർക്ക്, ഓസ്‌ട്രേലിയ, റോയ്‌റ്റേഴ്സ്, വൈറൽ വീഡിയോ
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.