TRENDING:

ഉംറ, ഹജ് തീർഥാടകർക്ക് ഫ്ലൂ വാക്സിനേഷൻ യുഎഇ നിർബന്ധമാക്കി

Last Updated:

മാർച്ച് 26 ചൊവ്വാഴ്ച മുതൽ ഉംറ യാത്ര ചെയ്യുന്നവർക്ക് ഇൻഫ്ലുവൻസ വാക്സിനേഷൻ കാർഡുകൾ ആവശ്യമായി വരും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉംറ, ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവർക്ക് ഫ്‌ളൂ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി യുഎഇ. മാർച്ച് 26 ചൊവ്വാഴ്ച മുതൽ ഉംറ യാത്ര ചെയ്യുന്നവർക്ക് ഇൻഫ്ലുവൻസ വാക്സിനേഷൻ കാർഡുകൾ ആവശ്യമായി വരുമെന്നും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. തീർത്ഥാടകരുടെയും അവരുടെ കുടുംബങ്ങളുടെയും പൊതുജനങ്ങളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനും പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമാണ് ഈ തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി.
advertisement

അതിനാൽ തീര്‍ഥാടകര്‍ രാജ്യം വിടുന്നതിന് മുമ്പ് ആരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് വാക്‌സിനേഷന്‍ ചെയ്യണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. വിട്ടുമാറാത്ത രോഗങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരം നിർദ്ദേശം നൽകിയതെന്നും അറിയിപ്പിൽ പറയുന്നു. വാക്സിൻ ഫലപ്രാപ്തി ഉറപ്പാക്കാനും ആവശ്യമായ പ്രതിരോധശേഷി നൽകാനും യാത്രയ്ക്ക് പത്ത് ദിവസം മുമ്പെങ്കിലും പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

മന്ത്രാലയം പുറത്തുവിട്ട മറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ

1. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക

2. കണ്ണുകൾ, മൂക്ക്, വായ എന്നിവിടങ്ങളിൽ തൊടുന്നത് ഒഴിവാക്കുക

advertisement

3. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടുക

4. രോഗലക്ഷണങ്ങളുള്ളവരിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക

5. രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഉംറ, ഹജ് തീർഥാടകർക്ക് ഫ്ലൂ വാക്സിനേഷൻ യുഎഇ നിർബന്ധമാക്കി
Open in App
Home
Video
Impact Shorts
Web Stories