ഈദ് പ്രമാണിച്ച് ഈ മാസം മലൈക കൂടുതല്‍ തുക ഭര്‍ത്താവില്‍ നിന്ന് ആവശ്യപ്പെട്ടതായി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. മലൈകയുടെ ദാമ്പത്യം ജീവിതം തകരുകയോ അല്ലെങ്കില്‍ ഓരോ മാസവുമുള്ള അലവന്‍സ് എന്തെങ്കിലും കാരണത്താന്‍ മുടങ്ങുകയോ ചെയ്താല്‍ എന്തായിരിക്കും അവസ്ഥയെന്ന് ഒരുവിഭാഗം സമൂഹ മാധ്യമ ഉപയോക്താക്കള്‍ ചോദിച്ചു. എന്നാല്‍, ഇങ്ങനെയൊരു ജീവിതശൈലി തങ്ങള്‍ക്കും വേണമെന്ന് ആഗ്രഹിക്കുന്നതായി മറ്റൊരു വിഭാഗം ആളുകള്‍ പറഞ്ഞു.
സമൂഹ മാധ്യമത്തില്‍ ഒട്ടേറെ പ്പേരാണ് മലൈകയെ പിന്തുടരുകയും ആരാധകരായും ഉള്ളത്. അടുത്തിടെ പങ്കുവെച്ച ഒരു ടിക് ടോക്ക് വീഡിയോയില്‍ തന്റെ ആഡംബര ജീവിതത്തിന്റെ നേര്‍ക്കാഴ്ച അവര്‍ ആരാധകരുമായി പങ്കിട്ടിരുന്നു. ഭര്‍ത്താവ് നല്‍കുന്ന ഭീമമായ അലവന്‍സ് തുക ചെലവഴിക്കുന്നതിനായി ആഭരണങ്ങള്‍ വാങ്ങാന്‍ ദുബായ് മാളിലെത്തുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയില്‍ ഷോപ്പിംഗിനെ തന്റെ വര്‍ക്കൗട്ടാണെന്നാണ് മലൈക വിശേഷിപ്പിക്കുന്നത്.
advertisement
''കഴിഞ്ഞ തവണ ഞാന്‍ 10000 ചുവടുകളാണ് നടന്നത്. ഇത്തവണ 5000 ചുവടുകള്‍ നടന്നു,''മലൈകയെ ഉദ്ധരിച്ച് സണ്‍ റിപ്പോര്‍ട്ടു ചെയ്തു. കൈകളില്‍ ധരിക്കുന്ന ബ്രെസ്ലെറ്റുകളോട് അതിയായ താത്പര്യം മലൈകയ്ക്ക് ഉണ്ട്. ഹാന്‍ഡ് ബാഗുകളും മറ്റ് വസ്തുക്കളും വാങ്ങുന്നതിനായാണ് അലവന്‍സിന്റെ ഭൂരിഭാഗവും ഇവര്‍ ചെലവഴിക്കുന്നത്. ഫ്രഞ്ച് ആഡംബര ജ്വല്ലറിയായ വാന്‍ ക്ലീഫ് ആന്‍ഡ് ആര്‍പെല്‍സിലാണ് ഇത്തവണ കൂടുതല്‍ തുക അവര്‍ ചെലവഴിച്ചത്. അവിടെ ബ്രേസ്ലെറ്റുകള്‍ക്ക് ഏകദേശം 4.15 ലക്ഷം രൂപ വിലയുണ്ട്. അടുത്തിടെ ഓഡര്‍ ചെയ്ത ബ്രേസ്ലെറ്റിനായി ഒരു മാസത്തോളം കാത്തിരിക്കേണ്ടി വന്നുവെന്ന് വീഡിയോയില്‍ അവര്‍ ആരാധകരോട് പറഞ്ഞു.
ഭര്‍ത്താവ് തന്നെ വാഹനത്തില്‍ യാത്ര കൊണ്ടുപോകാറുണ്ടെങ്കിലും തനിക്കായി വാഹനത്തിന്റെ വാതില്‍ തുറന്ന് നല്‍കാറില്ലെന്ന് അവര്‍ പറഞ്ഞു. തന്റെ ഭര്‍ത്താവ് ഇതിനോടകം ഇത്രയധികം തുക അലവന്‍സായി നല്‍കിയിട്ടുള്ളതിനാല്‍ മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലെന്ന് മലൈക പറഞ്ഞു. അടുത്ത മാസം ലഭിക്കുന്ന തുക ഉപയോഗിച്ച് എന്തൊക്കെ വാങ്ങാമെന്ന് മലൈക ആരാധകരോട് ചോദിച്ചു. ഈ വീഡിയോ മൂന്ന് മില്ല്യണിലധികം പേരാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്.