ദുര്‍ബല വിഭാഗത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സമ്പന്നമായ ഭാവി കെട്ടിപ്പടുക്കാനുമാണ് ഗ്ലോബല്‍ ഹ്യുമാനിറ്റേറിയന്‍ പദ്ധതി ലക്ഷ്യമിടുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ഈ പദ്ധതിയുടെ ഫലം ലഭിക്കുക.
മാനുഷിക-ജീവകാരൂണ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്ന സമയത്താണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത്തരം വെല്ലുവിളികളെ തരണം ചെയ്യുന്നതിനും സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും വേണ്ട അടിസ്ഥാനമായി ഈ പദ്ധതി വളര്‍ന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ അധസ്ഥിതരായ സമൂഹത്തിന് സുസ്ഥിര വികസനവും സാമൂഹിക സാമ്പത്തിക പുരോഗതിയും സാധ്യമാക്കാന്‍ ഈ പദ്ധതി ഉപകാരപ്പെടുമെന്ന് കരുതുന്നു.
advertisement
എല്ലാവര്‍ക്കും സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവ ഉറപ്പാക്കാനുള്ള യുഎഇയുടെ ശ്രമമായിരിക്കും ഈ പദ്ധതിയെന്നാണ് വിലയിരുത്തുന്നത്.
Location :
Thiruvananthapuram,Kerala
First Published :
March 30, 2024 3:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
പിതാവിന്റെ സ്മരണാർത്ഥം 4.5 ലക്ഷം കോടി രൂപയോളം വരുന്ന സായിദ് ഹ്യൂമാനിറ്റേറിയന്‍ പദ്ധതിയുമായി യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ