Also Read- സൗദിയിൽ വ്യഭിചാരക്കുറ്റം ചുമത്തി വധശിക്ഷ വിധിച്ച മലയാളിക്ക് ഇളവ്; തുണയായത് നിയമപോരാട്ടം
പുതിയ സാധ്യതകള്‍ സൃഷ്ടിക്കുന്നതിനായി വിവിധ സമൂഹങ്ങളില്‍ നിന്നുളള ആളുകള്‍ ഒരുമിച്ച് പ്രവർത്തിച്ചതിന്‍റെ അഭിമാനകരമായ ചരിത്രമാണ് യുഎഇയ്ക്ക് ഉളളതെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. എബ്രഹാമിക് ഫാമിലി ഹൗസ് ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ പരസ്പര ബഹുമാനം, ധാരണ, വൈവിധ്യം എന്നിവയുടെ ശക്തി വിനിയോഗിക്കാൻ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
വിവിധ മതവിശ്വാസികള്‍ക്ക് ഒരുമിച്ച് ഒരിടത്ത് പ്രാർത്ഥനയ്ക്കെത്താമെന്നുളളതാണ് സവിശേഷത. ഇമാം അൽ തയെബ് പള്ളി, സെന്‍റ് ഫ്രാൻസിസ് പള്ളി, മോസസ് ബിൻ മൈമൺ സിനഗോഗ് എന്നിവയാണ് മൂന്ന് ആരാധനാലയങ്ങള്‍.പഠനത്തിനും സമൂഹത്തിൽ ഇടപെടുന്നതിനുമുള്ള ഒരു ഫോറവും ഇതില്‍ ഉള്‍പ്പെടുന്നു. സാദിയാത്ത് ദ്വീപിലുളള എബ്രഹാമിക് ഫാമിലി ഹൗസ് മാർച്ച് ഒന്നുമുതലാണ് സന്ദർശനത്തിനായി തുറക്കുകയെന്ന് വെബ്സൈറ്റില്‍ അറിയിച്ചു.