'' സ്‌നേഹം, അനുകമ്പ എന്നീ മൂല്യങ്ങളില്‍ അധിഷ്ടിതമായ സംഭാവന നല്‍കിയ പുരസ്‌കാര ജേതാക്കള്‍ യുഎഇ സമൂഹത്തെ വലിയ രീതിയില്‍ സ്വാധീനിച്ചിരിക്കുന്നു. ഇവരുടെ അര്‍പ്പണബോധത്തെ ബഹുമാനിക്കുന്നതിലൂടെ യുഎഇയുടെ സ്ഥാപക നേതാവ് ഷെയ്ഖ് സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മൂല്യങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കപ്പെടുകയാണ്,'' അദ്ദേഹം പറഞ്ഞു.
പുരസ്‌കാര ജേതാക്കള്‍ ആരെല്ലാം?
അമ്‌ന ഖലീഫ അല്‍ ക്വെംസി: സുസ്ഥിര വികസനം ലക്ഷ്യമിട്ട് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് അമ്‌ന ഖലീഫ അല്‍ ക്വെംസി.
ഡോ. അഹമ്മദ് ഉസ്മാന്‍ ഷാറ്റില: ഷെയ്ഖ് ഷാഖ്ബൗട്ട് മെഡിക്കല്‍ സിറ്റിയില്‍ മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് ക്ലിനിക് നടത്തുന്ന ന്യൂറോളജിസ്റ്റ് ആണ് ഇദ്ദേഹം. തന്റെ പ്രവര്‍ത്തന മേഖലയില്‍ നിന്നുകൊണ്ട് യുഎഇയിലെ ജനങ്ങളെ സേവിക്കുകയാണ് ഇദ്ദേഹം ഇപ്പോള്‍.
ഇമെന്‍ സ്ഫാക്‌സി: 2022ല്‍ അബുദാബിയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ പെട്ടയാളുകളെ രക്ഷിച്ച യുവതിയാണ് ഇമെന്‍ സ്ഫാക്‌സി.
സലാമ സെയ്ഫ് അല്‍ തെനീജ്: ഓണ്‍ലൈന്‍ രംഗത്തെ സുരക്ഷിതത്വത്തെപ്പറ്റിയും കുട്ടികള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ചും മറ്റുള്ളവരില്‍ ബോധവല്‍ക്കരണം നടത്തുന്ന വ്യക്തിയാണ് 16 കാരനായ സലാമ സെയ്ഫ് അല്‍ തെനീജ്.
ക്ലൈതേം ഒബൈദ് അല്‍ മത്രൂഷി: മനുഷ്യാവകാശം, സ്ത്രീ സുരക്ഷ എന്നീ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് ഇദ്ദേഹം.
മെസ്‌ന മതര്‍ അല്‍ മന്‍സൂരി: അല്‍സിലയിലെ വിദ്യാഭ്യാസ മേഖലയ്ക്കായി പ്രവര്‍ത്തിക്കുന്നയാളാണ് മെസ്‌ന. ശിശു വികസന മേഖലയുമായി ബന്ധപ്പെട്ട് നിരവധി സംഭാവനകള്‍ നല്‍കിയ മെസ്‌ന.
സയീദ് നസീബ് അല്‍ മന്‍സൂരി: ജീവകാരൂണ്യ പ്രവര്‍ത്തനത്തില്‍ തന്റേതായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് സയിദ് നസീബ് അല്‍ മന്‍സൂരി. കഴിഞ്ഞ 30 വര്‍ഷമായി അല്‍ വത്ബ മേഖലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നയാളാണ് ഇദ്ദേഹം.
ജോണ്‍ സെക്സ്റ്റണ്‍: അബുദാബി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് ഇദ്ദേഹം. രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗത്ത് കാര്യമായ രീതിയില്‍ ഇടപെടുന്നയാളാണ് ജോണ്‍ സെക്സ്റ്റണ്‍.
2005ലാണ് അബുദാബി അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. വൈദ്യശാസ്ത്രം, പരിസ്ഥിതി, സുസ്ഥിര വികസനം തുടങ്ങിയ വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ 100 ലധികം പേര്‍ക്ക് ഈ പുരസ്‌കാരം നല്‍കി ഇതിനോടകം ആദരിച്ചിട്ടുണ്ട്.