ഡൽഹിയിലെ തബ്ലീഗി ജമാഅത്ത് പരിപാടിയുമായി ബന്ധപ്പെടുത്തി മുസ്ലീം വിഭാഗത്തെ ഒന്നാകെ ആക്രമിക്കുന്ന തരത്തിലുള്ള ട്വീറ്റുകളാണ് സൗരഭ് പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് പുറമെ വൈറസ് പരത്തുന്നതിനായി മുസ്ലീങ്ങൾ ഭക്ഷണത്തിൽ തുപ്പുന്നു എന്ന അഭ്യൂഹവും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. ഈ ട്വീറ്റുകളുടെയെല്ലാം സ്ക്രീന്‍ഷോട്ടും പങ്കു വച്ചു കൊണ്ടാണ് യുഎഇ ഭരണകുടുംബാംഗത്തിന്റെ കടുത്ത മുന്നറിയിപ്പ്.
'ഇസ്ലാമോഫോബിയയും വംശീയ വിദ്വേഷവും വച്ചു പുലര്‍ത്തുന്നവർക്ക് വലിയ പിഴയൊടുക്കേണ്ടി വരും. ചിലപ്പോൾ രാജ്യം തന്നെ വിട്ടു പോകേണ്ടി വന്നേക്കാം.. ' എന്നായിരുന്നു ഖാസിമി ട്വിറ്ററിൽ കുറിച്ചത്. ' ഇന്ത്യക്കാരുമായി യുഎഇ ഭരിക്കുന്ന കുടുംബം നല്ല സൗഹൃദത്തിലാണ്.. എന്നാൽ രാജകുടുംബാംഗം എന്ന നിലയിൽ നിങ്ങളുടെ ഇത്തരം മര്യാദയില്ലാത്ത പെരുമാറ്റം അംഗീകരിക്കാനാവില്ല.. ഇവിടെ ജോലി ചെയ്യുന്ന എല്ലാവർക്കും ശമ്പളം നൽകുന്നുണ്ട്. ആരും സൗജന്യമായല്ല ജോലി ചെയ്യുന്നത്.. നിങ്ങൾക്ക് ആഹാരം നൽകുന്ന ഈ രാജ്യത്തെ തന്നെയാണ് നിങ്ങൾ പരിഹസിക്കുന്നത്.. ഇത്തരം അപഹാസ്യങ്ങള്‍ക്കെതിരെ കണ്ണടയ്ക്കാനാകില്ലെന്നും മറ്റൊരു ട്വീറ്റിൽ രാജകുമാരി വ്യക്തമാക്കി.
You may also like:സ്പ്രിംഗ്ളർ തട്ടിപ്പ് പുറത്തായതോടെ പിണറായിയുടെ മകളുടെ സ്ഥാപനത്തിന്റെ വെബ്സൈറ്റ് കാണാനില്ല: പി.ടി.തോമസ് [NEWS]'എല്ലില്ലാത്ത നാവു കൊണ്ട് എന്റെ മുട്ടുകാലിന്റെ ബലം ആരും അളക്കണ്ട': സ്പീക്കർ പി ശ്രീരാമകൃഷ്ണൻ [NEWS]ലോക്ക്ഡൗണ്‍ ലംഘനം; 1000 മുതല്‍ 5000 രൂപ വരെ സെക്യൂരിറ്റി ഈടാക്കി വാഹനങ്ങൾ വിട്ടുനല്‍കാമെന്ന് കോടതി [NEWS]
മുസ്ലീം വിഭാഗത്തെ ഒന്നാകെ കുറ്റക്കാരാക്കി അപമാനിക്കുന്ന തരത്തിലുള്ള നിരവധി ട്വീറ്റുകളാണ് സൗരഭ് പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ വിവാദം ഉയർന്നതോടെ ഇയാൾ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.