സ്പ്രിംഗ്ളർ തട്ടിപ്പ് പുറത്തായതോടെ പിണറായിയുടെ മകളുടെ സ്ഥാപനത്തിന്റെ വെബ്സൈറ്റ് കാണാനില്ല: പി.ടി.തോമസ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കേരളത്തിലെ ജനങ്ങളെ വഞ്ചിച്ച ഇടപാടിലൂടെ എന്ത് കിട്ടിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും പി.ടി തോമസ്
കൊച്ചി: സ്പ്രിംഗ്ളർ ഇടപാടിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് പി.ടി തോമസ് എം.എൽ.എ. സ്പ്രിംഗ്ളർ ഇടപാട് പുറത്തുവന്ന ശേഷം പിണറായി വിജയന്റെ മകളുടെ സ്ഥാപനത്തിന്റെ വെബ്സൈറ്റ് കാണാനില്ലെന്ന ആരോപണമാണ് പി.ടി. തോമസ് ഉന്നയിക്കുന്നത്.
You may also like:സ്പ്രിംഗ്ളർ വിവാദം; കേന്ദ്രം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി [NEWS]'സ്പ്രിംങ്ക്ളറിൽ സംശയങ്ങൾ നിലനിൽക്കുന്നു'; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഉമ്മൻചാണ്ടി [NEWS]സ്പ്രിംങ്ക്ളര്‍ തട്ടിപ്പ്: കരാര്‍ റദ്ദാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് BJP ഗവര്‍ണര്‍ക്ക് നിവേദനം നൽകി [NEWS]
സ്പ്രിംഗ്ളർ കരാർ വിവരങ്ങൾ പുറത്തുവന്ന ശേഷം മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാ ലോജിക്കിൻ്റെ വെബ്സൈറ്റ് അപ്രത്യക്ഷമായതിൻ്റെ കാരണം പിണറായി വിജയൻ വ്യക്തമാക്കണം. ഡേറ്റാ വിവാദത്തിൽ ഉൾപ്പെട്ട സ്പ്രിംഗ്ളർ കമ്പനിയുടെ വെബ്സൈറ്റും കാണാനില്ല. സ്പ്രിംഗ്ളറുമായി കരാർ ഉണ്ടാക്കിയത് താൻ അറിഞ്ഞാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും പി.ടി.തോമസ് പറഞ്ഞു.
advertisement
കമ്പനിയായ Exalogic ന്റെ 'അക്കൗണ്ട് സസ്പെൻഡഡ്' എന്നാണ് ഇപ്പോൾ കാണിക്കുന്നതെന്നും പി.ടി.തോമസ് ചൂണ്ടിക്കാട്ടി. സ്പ്രിംഗ്ളർ കമ്പനിയുടെ വെബ്സൈറ്റിലെ വിവരങ്ങളും കാണാനില്ല. നിയമ വകുപ്പും ധനവകുപ്പും അറിയാതെ നടന്ന കരാർ ക്രമവിരുദ്ധമാണ്.കേരളത്തിലെ ജനങ്ങളെ വഞ്ചിച്ച ഇടപാടിലൂടെ എന്ത് കിട്ടിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്പ്രിംഗ്ലർ ഇന്ത്യയുടെ അക്കൗണ്ട് മറച്ചു വച്ചിരിക്കുന്നത് എന്തിന്? സംശയങ്ങൾ ചോദിക്കുമ്പോൾ കെ.എം.ഷാജിക്കെതിരെ കേസെടുക്കുമെന്ന് പറയുന്നത് മുഖ്യമന്ത്രിക്ക് ചേരുന്നതല്ല. GST അടക്കം എല്ലാ കൃത്യമാണ്. പിന്നെ എന്താണ് സംഭവിച്ചതെന്ന് പിണറായി വ്യക്തമാക്കണം.
advertisement
കരാർ ഉണ്ടാക്കുന്നതിന് മുൻപേ എല്ലാ വിവരങ്ങളും സ്പ്രിംഗ്ളറിന് കൈമാറാൻ തുടങ്ങി. ലാവലിന്റെകൺസൾട്ടൻസി കരാർ നടപടിക്രമങ്ങൾ പാലിക്കാതെ പർച്ചേസ് കരാർ ആക്കിയതിന് സമാനമായ തട്ടിപ്പാണ് അരങ്ങേറിയതെന്നും പി.ടി തോമസ് ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 18, 2020 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്പ്രിംഗ്ളർ തട്ടിപ്പ് പുറത്തായതോടെ പിണറായിയുടെ മകളുടെ സ്ഥാപനത്തിന്റെ വെബ്സൈറ്റ് കാണാനില്ല: പി.ടി.തോമസ്